സിനിമാതാരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു

May 11, 2020
Kalabhavan Jayesh passed away

ചലച്ചിത്ര താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 44 വയസ്സായിരുന്നു പ്രായം. ഒരു വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. കൊടകര ശാന്തി ആശുപത്രിയില്‍വെച്ചായിരുന്നു മരണം.

രണ്ട് പതിറ്റാണ്ടോളമായി മിമിക്രി കലാരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു കലാഭവന്‍ ജയേഷ്. പതിനൊന്നോളം സിനിമകളിലും അഭിനയിച്ചു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച കഥാപാത്രം വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു കലാഭവന്‍ ജയേഷ് സിനിമീരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പാസഞ്ചര്‍, സു സു സുധി വാല്‍മീകം, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളില്‍ താരം വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളും സജീവമായിരുന്നു കലാഭവന്‍ ജയേഷ്.

Story Highlight: Kalabhavan Jayesh passed away