കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ട്രിപ്പിൾ ലോക്കിന് സാധ്യത
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. കണ്ണൂരും പാലക്കാടുമാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്താനും സാധ്യതയുള്ളതായി സൂചന.
ജില്ലയിൽ ഇതുവരെ 95 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. അതിന് പുറമെ റിമാൻഡ് പ്രതികളുടെയും, അയ്യങ്കുന്ന് കോളനിയിലെ ആദിവാസി യുവതിയുടെയും ധർമ്മടത്തെ കുടുംബത്തിന്റെയും കൊവിഡ് രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തതും നിയന്ത്രണങ്ങൾ ശക്തമാക്കാൻ കാരണമാകുന്നുണ്ട്.
Read also: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
കണ്ണൂരിൽ മാത്രം സമ്പർക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടിയോളമാണ്. ജില്ലയിൽ അകെ 25 ഹോട്സ്പോട്ടുകളാണ് ഉള്ളത്.
Story Highlights: Kannur strict restrictions