ഉള്ളുതൊടുന്ന ഓര്‍മ്മപ്പെടുത്തലുമായി ‘കൂടെവിടെ’; ജിബു ജേക്കബിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
വെള്ളിമൂങ്ങ, ആദ്യരാത്രി തുടങ്ങി മലയാളചലച്ചിത്രലോകത്ത് മികച്ച ഒരുപിടി ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകനാണ് ജിബു ജേക്കബ്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ശ്രദ്ധ നേടുകയാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹ്രസ്വചിത്രം. കൂടെവിടെ എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്.
ആര്‍ദ്ര സ്നേഹത്തിന്റെ ഹൃദയം തൊടുന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ഹ്രസ്വചിത്രം. അഗതിമന്ദിരത്തില്‍ കഴിയുന്ന അമ്മയെ കാണാന്‍ മകന് എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമെല്ലാം പച്ചയായ ജീവിതമെന്നോണം അവതരിപ്പിച്ചിരിക്കുന്നു ഹ്രസ്വചിത്രത്തില്‍. മികച്ച സന്ദേശം നല്കുന്ന കൂടെവിടെ എന്ന ഹ്രസ്വചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.
Read more: അതിജീവനത്തിന്റെ ‘ബെല്ലാ ചാവോ’ ഗാനം വീണയില്‍ തീര്‍ത്ത് മഞ്ജു വാര്യര്‍: വീഡിയോ
കലാഭവന്‍ സതീഷും മറിയം ഔസേപ്പുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവരുടേയും അഭിനയവും പ്രശംസനീയമാണ്. ജിബു ജേക്കബ് എന്റര്ടെയ്ന്മെന്റാണ് ഹ്രസ്വചിത്രത്തിന്റെ നിര്‍മാണം. ശിവപ്രസാദിന്റേതാണ് കഥ. ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ കുമാരന് സംഗീതം പകര്‍ന്നിരിക്കുന്നു. മുജീബ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കലാസംവിധാം രാഹുല്‍ കൈതോലയുമാണ്.
Story highlights: KOODEVIDEY MALAYALAM SHORT FILM JIBU JACOB