പ്രായം വെറും പതിനാറ്; 5 കോടി ഫോളോവേഴ്‌സും 30 കോടി വരുമാനവും- ഒറ്റ രാത്രിയിൽ ടിക് ടോക്ക് മാറ്റി മറിച്ച ജീവിതം

May 12, 2020

അമേരിക്കയിലെ നോർവാൾക്ക് നഗരത്തിൽ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന സാധാരണ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു ചാർലി ഡി അമേലിയോ എന്ന പതിനാറുകാരി. എന്നാൽ ഇന്ന് ചാർലിയുടെ വരുമാനം മുപ്പതുകോടിയാണ്. ഒറ്റരാത്രികൊണ്ട് ടിക് ടോക്ക് ചാർലിയുടെ ജീവിതം മാറ്റിമറിച്ചെന്ന് പറയാം.

ഇന്ന് ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ആളാണ് ചാർലി ഡി അമേലിയോ. തുടക്കത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോയ, വെറുതെ നേരമ്പോക്കിന് മാത്രം ടിക് ടോക്ക് വീഡിയോകൾ ചെയ്തിരുന്ന ചാർലിയുടെ ജീവിതം ഒരു ഡ്യൂയറ്റ് വീഡിയോ ആണ് മാറ്റിമറിച്ചത്. Move with Joy എന്ന യൂസറുടെ വീഡിയോക്ക് ചാർലി ചെയ്ത ഡ്യൂയറ്റ് 20 ലക്ഷം പേരാണ് കണ്ടത്.

View this post on Instagram

so?

A post shared by charli d’amelio (@charlidamelio) on

ഇതോടെ ചാർലിയുടെ വീഡിയോകൾ ശ്രദ്ധിക്കപ്പെടുകയും ഫോളോവേഴ്സ് വളരെ പെട്ടെന്ന് വർധിക്കുകയും ചെയ്തു. നൃത്ത വീഡിയോകളാണ് ചാർലി ചെയ്തിരുന്നത്. ഈ നൃത്തങ്ങൾ കണ്ട അമേരിക്കൻ പോപ് ഗായിക ബെബെ റെക്ഷ ചാർലിയെ തനിക്കൊപ്പം സ്റ്റേജിൽ നൃത്തം ചെയ്യാൻ ക്ഷണിച്ചു. ഇതോടെ ചാർലിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. പരസ്യ ചിത്രങ്ങളിലേക്കും, ആൽബത്തിലേക്കും, അവസരങ്ങൾ തേടിയെത്തി. ജോനാസ് സഹോദരങ്ങൾക്കൊപ്പവും സ്റ്റേജ് ഷോയിൽ പങ്കെടുത്തതോടെ ചാർലിയുടെ ഫോളോവേഴ്സ് കുത്തനെ ഉയർന്നു. ഇന്ന് 5.4 കോടി ആളുകളാണ് ഫോളോവേഴ്‌സ്. ലോകത്തിൽ തന്നെ ഇത്രയധികം ഫോളോവേഴ്‌സ് ഉള്ള ഏക ടിക് ടോക്ക് താരമാണ് ചാർലി.

View this post on Instagram

you can’t see but i was wearing slippers 🙂

A post shared by charli d’amelio (@charlidamelio) on

ഫോളോവേഴ്‌സ് വർധിച്ചതോടെ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഇൻഫ്ളുവൻസറായി മാറി ചാർലി. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ 1.9 കോടി ഫോളോവേഴ്‌സ് ഉണ്ട്. യൂട്യൂബ് ചാനലിൽ 39 ലക്ഷം സബ്സ്ക്രൈബേഴ്‌സും ഉണ്ട്. സെലിബ്രിറ്റി ഫോർച്യൂൺ മാസികയുടെ റിപ്പോർട്ട് പ്രകാരം 30 കോടിയാണ് ഇതുവരെയുള്ള ചാർലിയുടെ വരുമാനം. ഒരു വീഡിയോക്ക് 18 ലക്ഷം രൂപ വരെ ലഭിക്കുന്നു. 2019 ജൂണിലാണ് ചാർലി ടിക് ടോക്കിൽ സജീവമാകുന്നത്. അതിനും മാസങ്ങൾക്ക് ശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്. അതായത് വെറും മാസങ്ങളുടെ മാത്രം വരുമാനമാണ് 30 കോടി.

Read More:നഴ്‌സസ് ദിനം: ഇത് വെള്ളിത്തിരയിലെത്തിയ മാലാഖമാർ

പതിനാറുകാരിയായ ചാർലിക്കൊപ്പം കുടുംബവും ഇപ്പോൾ പ്രശസ്തിയിലെത്തി. ചാർലിക്ക് പുറമെ സഹോദരിയും അച്ഛനും അമ്മയുടെ ടിക് ടോക്കിൽ താരങ്ങളായി. അതോടെ ഒരു അമേരിക്കൻ കമ്പനി കുടുംബവുമായി തന്നെ കരാറിൽ ഏർപ്പെടുകയായിരുന്നു. ലക്ഷങ്ങളും കോടികളും ഫോളോവേഴ്‌സ് കുടുംബാംഗങ്ങൾക്കും ടിക് ടോക്കിൽ ഉണ്ട്.

Story highlights-life story of tik tok star charlie de amelio