കെപിഎസി ലളിതയ്ക്ക് ഒരു പിന്മുറക്കാരിയോ..; ഭാവാഭിനയത്തിൽ അതിശയിപ്പിച്ച് കുഞ്ഞുമിടുക്കി, വിഡീയോ

May 25, 2020
child

പലപ്പോഴും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് കൊച്ചുകുട്ടികളുടേത്. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി ടിക് ടോക്കിലും താരമാകാറുണ്ട് കുട്ടിക്കുറുമ്പുകൾ. ഇപ്പോഴിതാ ഭാവാഭിനയംകൊണ്ട് കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കുഞ്ഞുമോൾ.

ചലച്ചിത്രതാരം കെപിഎസി ലളിതയുടെ മാധവി എന്ന കഥാപാത്രത്തെയാണ് ഈ കുഞ്ഞുമിടുക്കി ടിക് ടോക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കെപിഎസി ലളിത വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ അതിന്റെ തനിമ ഒട്ടും ചോരാതെയാണ് ഈ മിടുക്കി അവതരിപ്പിച്ചിരിക്കുന്നത്.

Read also: ‘ഖജിരാ മുഹബത്ത് വാലാ..’- മനോഹരമായ ചുവടുകളിലും ലാസ്യ ഭാവങ്ങളിലും നിറഞ്ഞാടി ഒരു വയോധികൻ- വീഡിയോ

ഈ കുഞ്ഞുമോളുടെ മുഖത്ത് വിരിയുന്ന ഭാവാഭിനത്തിന് മികച്ച സ്വീകാര്യതാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

Story Highlights: little girl act as kpac lalitha viral video