‘അയ്യപ്പനും കോശി’യിൽ മമ്മൂട്ടിയും മോഹൻലാലും, ‘മായാനദി’യിൽ പ്രേംനസീർ, ‘കോട്ടയം കുഞ്ഞച്ചനാ’യി പൃഥ്വിരാജ്!

May 5, 2020

ലോക്ക് ഡൗൺ കാലത്ത് ഇപ്പോഴും സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഒതുങ്ങിക്കൂടാൻ പലരും തയ്യാറല്ല. അവർ കുറേകൂടി വിപുലമായി ചിന്തിക്കുന്നു, വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിക്കുന്നു. ഇങ്ങനെ ക്രിയാത്മകമായ ഒട്ടേറെ ആശയങ്ങൾ ലോക്ക് ഡൗൺ കാലത്ത് നമ്മൾ കണ്ടു. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പുത്തൻ ചിത്രങ്ങളേക്കാൾ തെളിമയോടെ നിറം പകർന്ന് ചിലർ പങ്കുവെച്ചിരുന്നു.

ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു ശ്രമം കൂടി ശ്രദ്ധേയമാകുകയാണ്. തൊണ്ണൂറുകളിലെ സിനിമകൾ ഇന്നത്തെ കാലത്തും ഇന്നത്തെ സിനിമകൾ തൊണ്ണൂറുകളിലും വന്നിരുന്നെങ്കിലോ?

അത്തരത്തിലൊരു രസകരമായ ആശയമാണ് ദിവകൃഷ്ണ വിജയകുമാർ എന്ന യുവാവ് അവതരിപ്പിക്കുന്നത്. ‘വരത്തൻ’, ‘മൈ ബോസ്’, ‘ഡ്രൈവിംഗ് ലൈസൻസ്’,’ കോട്ടയം കുഞ്ഞച്ചൻ’ തുടങ്ങിയ ചിത്രങ്ങളിലാണ് ദിവകൃഷ്ണയുടെ പരീക്ഷണം.

ദിവകൃഷ്ണ വിജയകുമാറിന്റെ വാക്കുകൾ;

ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ, സിനിമ കാണൽ ഒന്നും നടക്കില്ല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഫോണിൽ (PicsArt) ചെയ്ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകൾ 90 ൽ വന്നിരുന്നെങ്കിലോ, 90 ലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. 

NB : ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആർക്കും പകരക്കാർ ആകില്ല എന്നോർക്കുക.

Read More-ഒരു റോൾ തരുമോ?- ‘ലൂസിഫർ’ സെറ്റിൽ ചാൻസ് ചോദിച്ചെത്തിയ നായ- രസകരമായ വീഡിയോ

എന്തായാലും ചിത്രങ്ങൾ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. സിനിമ ഗ്രൂപ്പുകളിലും മറ്റും മികച്ച പിന്തുണയാണ് പോസ്റ്ററുകൾക്ക് ലഭിക്കുന്നത്.

Story highlights- movie poster experiment

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!