ദാഹിച്ചുവലഞ്ഞ പൂച്ചകുഞ്ഞിന് കൈക്കുമ്പിളിൽ വെള്ളം കോരി നൽകി യുവാവ്; സ്നേഹ വീഡിയോ
മനുഷ്യനെപോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് സകല ജീവജാലങ്ങളും. ഇപ്പോഴിതാ ദാഹിച്ചുവലഞ്ഞ പൂച്ചകുഞ്ഞിന് ടാപ്പിൽ നിന്നും വെള്ളം കോരി നൽകുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പതിനഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഓരോ ജീവന്റെയും മൂല്യത്തെക്കുറിച്ച് പറയുന്ന വീഡിയോയെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തുന്നുണ്ട്.
‘ചെറിയ കാര്യങ്ങളിൽ നിന്നും വലിയ സന്തോഷം കണ്ടെത്താൻ കഴിയും’ എന്ന അടിക്കുറുപ്പോടെ ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ദ് നന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
Real happiness comes from little things💕
— Susanta Nanda IFS (@susantananda3) May 28, 2020
Pure joy for this man helping a stray cat to drink from a public fountain. pic.twitter.com/sCV9pveCz9
ദാഹിച്ചുവലഞ്ഞ തെരുവ് നായയ്ക്ക് ഒരു വൃദ്ധൻ വെള്ളം കൈക്കുമ്പിളിൽ കോരി നൽകുന്ന വീഡിയോയും സുശാന്ദ് നന്ദ നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ടാപ്പിൽ നിന്നും കൈക്കുമ്പിളിൽ വെള്ളം കോരി കൊണ്ടുവന്ന് നൽകുന്നതുവരെ നായ ക്ഷമയോടെ കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്ന ഈ സ്നേഹ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
You have not lived ur day, until you have done something for someone who can never repay you🙏🏼
— Susanta Nanda IFS (@susantananda3) February 25, 2020
Be compassionate in what you today. pic.twitter.com/SK7zXjCxnc
Story Highlights: Man helps thirsty cat drink water from tap viral video