വൈദ്യുത ലൈനില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: വൈറല്‍ വീഡിയോ
പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. വര്‍ണ്ണനകള്‍ക്ക് അതീതവും. മനുഷ്യരുടെ ഇടയിലേത് മാത്രമല്ല ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കുമിടയിലെ അമ്മസ്നേഹം പലപ്പോഴും ഹൃദ്യമായ കാഴ്ചയാണ്. മാതൃത്വത്തെ കളങ്കപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മക്കളെ ചേര്‍ത്തുനിര്‍ത്തുന്ന അമ്മമാര്‍ നല്കുന്ന പ്രചോദനവും സ്നേഹവും ചെറുതല്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് അമ്മസ്നേഹത്തിന്റെ ഹൃദ്യമായ ഒരു വീഡിയോ. വൈദ്യുത ലൈനില്‍ കുടങ്ങിപ്പോയ കുട്ടിക്കുരങ്ങനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന അമ്മക്കുരങ്ങന്റെ വീഡിയോ ആണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.
Read more: നിസ്സാരം; തകര്‍ന്ന പാലം കുതിച്ചുചാടി മറികടക്കുന്ന കാട്ടുപൂച്ച: വൈറല്‍ വീഡിയോ
ഒരു മിനിറ്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ‘അമ്മയുടെ രക്ഷാപ്രവര്‍ത്തനം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വൈദ്യുത ലൈനില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടിക്കുരങ്ങന്. സമീപത്തുള്ള ടെറസിലേയ്ക്ക് ചാടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യമാകുന്നില്ല. കുട്ടിക്കുരങ്ങനെ രക്ഷിക്കാനായി അമ്മക്കുരങ്ങും വൈദ്യുത ലൈനിലേയ്ക്ക് ചാടുമ്പോള്‍ വൈദ്യുത ലൈന്‍ ആടിയുലയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ച്ചയായ രണ്ടാമത്തെ പരിശ്രമത്തിലാണ് അമ്മക്കുരങ്ങന് കുട്ടിക്കുരങ്ങനെ രക്ഷിക്കാനായത്.
Story highlights: Mother monkey saving her child from falling goes viral
A rescue operation by mother. How can it fail ? @zubinashara pic.twitter.com/TYiQpmFdfd
— Parveen Kaswan, IFS (@ParveenKaswan) May 16, 2020