മാതൃദിനത്തിൽ ഹൃദയം കവർന്ന് ഈ അമ്മമാർ; വൈറൽ വീഡിയോ
ചില പുഞ്ചിരികൾ പലപ്പോഴും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിറങ്ങും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടംനേടുകയാണ് കുറച്ച് നിഷ്കളങ്കമായ പുഞ്ചിരികൾ. കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു കൂട്ടം ‘അമ്മ മനസുകൾ. വൃദ്ധസദനത്തിലെ ഒരു കൂട്ടം അമ്മമാരാണ് ഹൃദയം കവരുന്ന നൃത്തച്ചുവടുകളുമായി എത്തുന്നത്.
പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചമ്മ പാടി ഹിറ്റാക്കിയ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഈ അമ്മമാർ നൃത്തംചെയ്യുന്നത്.
Read also: ‘ജന്മം കൊണ്ട് അമ്മയായവർക്ക് മാത്രമല്ല, സ്നേഹം കൊണ്ട് അമ്മയായവർക്കും മാതൃ ദിനാശംസകൾ’
മാതൃദിനത്തിൽ ലോകം നിറഞ്ഞു കൈയടിക്കുകയാണ് ഈ അമ്മമാരുടെ നൃത്തത്തിന്. പാട്ടിന്റെ താളത്തിന് ചുവടുവെച്ച ശേഷം പരസ്പരം ആലിംഗനം ചെയ്യുകയാണ് ഈ അമ്മമാർ. എന്നാൽ നിഷ്കളങ്കമായ ഈ ചിരിയ്ക്ക് പിന്നിലുമുണ്ടാകും നൊമ്പരത്തിന്റെ ഒരു കെട്ടുകഥ. പ്രിയപ്പെട്ടവരാൽ ഉപേക്ഷിക്കപ്പെട്ടതിന്റെ വേദനയിലും നിറഞ്ഞ് പുഞ്ചിരിക്കുന്ന അമ്മമാർ ആവട്ടെ ഇന്നത്തെ ഹീറോസ്.
പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെ ഉടമകളാണ് അമ്മമാർ. അമ്മമാരെ കണ്‍കണ്ട ദൈവമായി കണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റെത്. എന്നാലിന്ന് വൃദ്ധസദനങ്ങളിലെ ചുവരുകൾക്കുള്ളിലാണ് ഈ സ്നേഹമത്രയും.
Story Highlights: mothers day old ladies viral video