ഈ സിനിമയേതെന്ന് പറയാമോ?- ആരാധകരോട് ചോദ്യവുമായി നമിത പ്രമോദ്

May 19, 2020

മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് വെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങളിൽ തനി സാധാരണക്കാരിയുടെ വേഷത്തിലാണ് നമിത എത്തിയത്.

നായികയായ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നമിത സമൂഹമാധ്യമങ്ങളിൽ. ജീവിതത്തിൽ ഏറ്റവുമധികം വിലമതിക്കുന്ന സിനിമ എന്നാണ് തന്റെ ചിത്രം പങ്കുവെച്ച് നമിത കുറിക്കുന്നത്. ഓരോ നിമിഷത്തിന്റെയും പ്രധാന്യം ഓർമിപ്പിക്കുന്ന ചിത്രമെന്ന് നമിത ‘പുതിയ തീരങ്ങ’ളെ വിശേഷിപ്പിക്കുന്നു.

തനി നാടൻ പെൺകുട്ടിയായി നമിത എത്തിയ ചിത്രമായിരുന്നു ‘പുതിയ തീരങ്ങൾ’. സിനിമയുടെ പേര് ഊഹിക്കാമോ എന്നാണ് നമിത ആരാധകരോടായി ചോദിക്കുന്നത്. നിരവധി സിനിമ താരങ്ങളും നമിതയുടെ ചിത്രത്തിന് കമന്റുകളുമായി എത്തി.

Read More:‘റാം’ സിനിമ ഉപേക്ഷിച്ചിട്ടില്ല,അതിനു മുൻപ് മറ്റൊരു ചിത്രം ചെയ്‌തേക്കും’- ജീത്തു ജോസഫ്

നിവിൻ പോളി, നെടുമുടി വേണു, സിദ്ധാർഥ് ശിവ തുടങ്ങിയവരും ‘പുതിയ തീര’ങ്ങളിൽ വേഷമിട്ടിരുന്നു. കടലിന്റെ പാശ്ചാതലത്തിൽ ഒരുക്കിയ ചിത്രമായിരുന്നു ‘പുതിയ തീരങ്ങൾ’.

Story highlights-namitha pramod about puthiya theerangal movie

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!