മിഷാലിന് ലൈക്കടിച്ച് സാക്ഷാൽ നെയ്മറും; കുട്ടിത്താരത്തെ ഹൃദയത്തിലേറ്റി സോഷ്യൽ മീഡിയ

May 28, 2020
neymar

ഫുട്‍ബോളിനെ ഹൃദയത്തിലേറ്റിയ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ താരമാകാറുണ്ട്. മലപ്പുറം ജില്ലയിലെ മമ്പാട് ഗവണ്‍മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മിഷാലിന്റെ ഫുട്‍ബോൾ പ്രിയം നേരത്തെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്.

ലയണൽ മെസ്സിയുടെ കടുത്ത ആരാധകനായ മിഷാൽ, മെസിയുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മെസിയുടെ മാനറിസങ്ങളും അനുകരിക്കുന്ന മിഷാലിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെ ഫുട്‍ബോൾ താരം നെയ്മറുടെ ട്രിക്കുകൾ അനുകരിച്ചും മിഷാൽ എത്തിയിരുന്നു.

ഇസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നെയ്മറുടെ ഫാൻസ്‌ പേജിലും പങ്കുവെച്ചിരുന്നു. ഈ വീഡിയോ ഇതിനോടകം 1.6 ലക്ഷം പേരാണ് കണ്ടത്. ഇപ്പോഴിതാ ഈ വീഡിയോക്ക് ലൈക്ക് ചെയ്തിരിക്കുകയാണ് സാക്ഷാൽ നെയ്മറും.

Read also: ടേക്ക് ഓഫിനിടെയുണ്ടായ ശക്തമായ കാറ്റിൽ ആടിയുലഞ്ഞ് വിമാനം; വീഡിയോ

നാലാം ക്ലാസ് മുതൽ സഹോദരൻ വാജിദിന്റെ കീഴിൽ മിഷാൽ ഫുട്ബോൾ പരിശീലിക്കുന്നുണ്ട്. വാജിദ് അബുലൈസ് മമ്പാട് എംഇഎസ് കോളജ് ടീമിന്റെ ഗോള്‍കീപ്പറാണ്. ഇവരുടെ പിതാവ് അബുലൈസ് കണിയൻ മലപ്പുറം ജില്ലാ ടീമിന്റെ മുൻ ഗോൾ കീപ്പറാണ്. ലോക്ക്ഡൗണിൽ വീട്ടിലിരിപ്പായതോടെയാണ് വ്യത്യസ്തമായ കിക്കുകൾ പരീക്ഷിക്കുകയാണ് മിഷാൽ. 

Story Highlights: Football player Neymar congratulates Kerala kid Michael