നാലാം ഘട്ട ലോക്ക് ഡൗൺ- പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്
കൊവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകിട്ട് 4. 30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ മുതലായ ക്യാബിനറ്റ് മന്ത്രിമാരും പങ്കെടുക്കും. നാലാംഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച ചർച്ചകൾക്കാണെന്നാണ് സൂചന.
മൂന്നാം ഘട്ട ലോക്ക് ഡൗൺ മെയ് 17ന് അവസാനിക്കാനിരിക്കെ, പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. നാലാം ഘട്ട ലോക്ക് ഡൗൺ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മെയ് 18ന് മുൻപായി സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ പരിശോധിച്ചതിന് ശേഷമായിരിക്കും അക്കാര്യങ്ങൾ തീരുമാനിക്കുക.
Read More:വാറ്റു ചാരായത്തിൽ നിന്നും സാനിറ്റൈസർ; ഗുലുമാലിലായി നടി വിദ്യ വിജയകുമാർ- രസകരമായ വീഡിയോ
അതോടൊപ്പം തന്നെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പാക്കേജ് സംബന്ധിച്ച വിവരങ്ങൾ നിർമല സീതാരാമൻ വ്യക്തമാക്കിയതിന് ശേഷമാണ് ഉന്നതതല യോഗം നടക്കുക.
Story highlights-P M Narendra Modi to chair high level meet on lock down 4.0