ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ സ്വാഗതമേകി മലയാളത്തിലെഴുതിയ പ്ലക്കാർഡുമായി ജാപ്പനീസ് കുട്ടി- വിഡിയോ

May 23, 2022

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ജപ്പാനിൽ രണ്ട് ദിവസത്തെ സന്ദർശനത്തിലാണ്. ജപ്പാനിലേക്ക് വന്നിറങ്ങിയ ഉടൻ ടോക്കിയോയിലെ ഒരു ഹോട്ടലിൽ ഇന്ത്യൻ പ്രവാസികളും ജാപ്പനീസ് പൗരന്മാരും അദ്ദേഹത്തെ സ്വീകരിച്ചു. ആളുകൾ ഇന്ത്യൻ ദേശീയ പതാക വീശിയും സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയിരുന്നു.

Read Also: ഒരിക്കലും മാറില്ലെന്ന് ശാസ്ത്രലോകം വിധിയെഴുതിയ അപൂർവ്വ രോഗം അപ്രത്യക്ഷമായി; സ്വയം കാഴ്ചശക്തി വീണ്ടെടുത്ത് കൊച്ചുപെൺകുട്ടി!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ജാപ്പനീസ് കുട്ടികളും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ, ഒരു കുട്ടി നന്നായി ഹിന്ദിയിൽ സംസാരിച്ചുകൊണ്ട് അദ്ദേഹത്തെ അഭിവാദ്യം ചെയ്ത വിഡിയോ ശ്രദ്ധനേടുകയാണ്. ‘ആപ്കാ സ്വാഗത് ഹേ’ എന്നുപറഞ്ഞുകൊണ്ടാണ് കുട്ടി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കുട്ടിയുടെ ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യം പ്രധാനമന്ത്രിയെ വല്ലാതെ ആകർഷിച്ചു. പ്ലക്കാർഡിൽ ഒപ്പിട്ട് ജാപ്പനീസ് ബാലനുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

Read Also: വിമാനത്താവളത്തിൽ അപ്രതീക്ഷിത നൃത്തവുമായി എയർഹോസ്റ്റസുമാർ; ഒപ്പം ചേർന്ന് നടിയും- വിഡിയോ

എവിടെനിന്നാണ് കുട്ടി ഹിന്ദി പഠിച്ചതെന്നും വളരെ നന്നായി സംസാരിക്കുന്നല്ലോ എന്നും പ്രധാനമന്ത്രി കുട്ടിയോട് പറയുന്നുണ്ട്. അതോടൊപ്പം മലയാളത്തിൽ സ്വാഗതം എന്നെഴുതിയ പ്ലക്കാർഡുകളും ശ്രദ്ധനേടുകയാണ്. മെയ് 23 ന് ആരംഭിക്കുന്ന തന്റെ ദ്വിദിന പര്യടനത്തിന്റെ ഭാഗമായി ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിൽ എത്തിയത്. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ വ്യക്തിഗത ക്വാഡ് ഉച്ചകോടിയാണിത്.

Story highlights- Prime Minister Narendra Modi interacting with a Japanese kid