‘ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ’; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ശോഭന

January 5, 2024

തൃശൂരില്‍ നടന്ന ബി.ജെ.പി മഹിള സമ്മേളനത്തില്‍ പങ്കെടുത്തതില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടിയും നര്‍ത്തകിയുമായ ശോഭന. ‘ആരാധികയുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് മഹിള സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ശോഭനയ്‌ക്കൊപ്പം പി.ടി ഉഷ, മിന്നു മണി, ബീന കണ്ണന്‍ തുടങ്ങി നിരവധി പ്രശസ്ത വനിതകളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ( Shobhana shares photos with Narendra Modi )

കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പുകഴ്ത്തിയാണ് ശോഭന സംസാരിച്ചത്. വനിത സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും ശോഭന പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവര്‍ പറഞ്ഞിരുന്നു.

ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമാണിതെന്നും തൃശൂരില്‍ നടത്തിയ പരിപാടിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്- ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : നിറകണ്ണുകളുമായി സംവിധായകൻ വിധു വിനോദ് ചോപ്രയെ കണ്ട്, യഥാർത്ഥ ’12ത് ഫെയിൽ താരങ്ങൾ’

സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരായ വിമര്‍ശനങ്ങള്‍ തുടരവെ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം ശോഭനയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. തൃശൂരിലെ ബി.ജെ.പി. സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടി ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍ സി.പി.ഐ. എം. ഉദ്ദേശിക്കുന്നില്ലെന്ന് എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നത്.

Story highlights: Shobhana shares photos with Narendra Modi