ഒരിക്കലും മാറില്ലെന്ന് ശാസ്ത്രലോകം വിധിയെഴുതിയ അപൂർവ്വ രോഗം അപ്രത്യക്ഷമായി; സ്വയം കാഴ്ചശക്തി വീണ്ടെടുത്ത് കൊച്ചുപെൺകുട്ടി!

May 23, 2022

‘മെഡിക്കൽ മിറക്കിൾ’ എന്ന് കേട്ടിട്ടില്ലേ? ശാസ്ത്രലോകത്തിന് പോലും പ്രതീക്ഷയില്ലാത്ത അവസരത്തിൽ അത്ഭുതകരമായി ഒരു രോഗി ഗുരുതരമായ അവസ്ഥകളെ അതിജീവിക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്. സിനിമയിലെങ്കിലും ഇത്തരമൊരു സംഭവത്തിന് എല്ലാവരും സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ, യഥാർത്ഥ ജീവിതത്തിൽ അമ്പരപ്പിക്കുന്ന ഇത്തരത്തിലൊരു സംഭവമുണ്ടായിരിക്കുകയാണ്.

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഗുരുതരമായ ഒരു മസ്തിഷ്‌ക അവസ്ഥയിലുള്ള അന്ധയായ പെൺകുട്ടി സ്വയം കാഴ്ചശക്തി വീണ്ടെടുത്തിരിക്കുകയാണ്. ശാസ്ത്രലോകത്തെ പോലും അമ്പരപ്പിച്ച ഈ അത്ഭുതമാണ് ഇപ്പോൾ ലോകം ചർച്ചചെയ്യുന്നത്.

ഇപ്പോൾ 7 വയസ്സുള്ള എവി എന്ന പെൺകുട്ടി തലച്ചോറിന്റെ ആഴത്തിലുള്ള വെൻട്രിക്കിളുകളിൽ ദ്രാവകം അടിഞ്ഞുകൂടുന്ന ഹൈഡ്രോസെഫാലസ് രോഗത്തിന് വിധേയയാണ്. രോഗനിർണയം നടത്തുമ്പോൾ എവിയ്ക്ക് വെറും എട്ട് മാസം പ്രായമായിരുന്നു.രോഗത്തിന്റെ ഭാഗമായി കുഞ്ഞിന്റെ തല വീർക്കുന്നുണ്ടായിരുന്നു, മാത്രമല്ല, തലയ്ക്കുള്ളിലെ മർദ്ദം സാധാരണ നിലയേക്കാൾ 32 മടങ്ങായിരുന്നു. കുഞ്ഞിന്റെ മസ്തിഷ്കത്തിനുണ്ടാകുന്ന ക്ഷതം ജീവിതകാലം മുഴുവനുണ്ടാകുമെന്നും ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ വേദന അല്പം കുറയ്ക്കാൻ സാധിക്കുമെന്നതേ ആകെ മാർഗമുള്ളൂ എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.മാത്രമല്ല, ഇതേ വസ്തയിൽ തുടരുന്നത് മരണത്തിലേക്ക് നയിക്കുമെന്നും പറഞ്ഞിരുന്നു.

Read Also: ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി; ചിത്രങ്ങൾ

എന്നാൽ ഇപ്പോൾ, എല്ലാ പ്രതിബന്ധങ്ങളെയുംതോൽപ്പിച്ച് എവിയുടെ കാഴ്ച തിരിച്ചെത്തി. അവൾ ‘സ്വയം സുഖം പ്രാപിച്ചു’ എന്ന വസ്തുതയിൽ ഡോക്ടർമാർ അമ്പരന്നു.ഒട്ടേറെ ബ്രെയിൻ ഓപ്പറേഷനുകൾക്ക്
ശേഷമാണ് വീണ്ടെടുക്കൽ സംഭവിക്കുന്നത്. എവിക്ക് ഇപ്പോൾ നടക്കാനും സംസാരിക്കാനും കഴിയും. അവളുടെ ഹൈഡ്രോസെഫാലസ് എന്ന ഒരിക്കലും മാറ്റാനാവാത്ത അവസ്ഥ അപ്രത്യക്ഷമായി. 7 വയസ്സുള്ള കുട്ടിക്ക് ഇപ്പോൾ കണ്ണടയില്ലാതെ നന്നായി കാണാൻ കഴിയും. കൂടാതെ സ്കൂളിൽ പോകാനും സാധിക്കുന്നുണ്ട്.

Story highlights- Blind girl regaining eyesight