ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി; ചിത്രങ്ങൾ

May 19, 2022

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി. നടൻ ആദി പിനി ഷെട്ടിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെന്നെയിലെ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മാർച്ച് 24 നായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. നിക്കി ഗൽറാണി തന്നെയാണ് വിവാഹ നിശ്ചയത്തിന്റെ വിഡിയോ സോഷ്യൽ ഇടങ്ങളിലൂടെ പങ്കുവെച്ചത്. മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്കും വിഡിയോകൾക്കും ലഭിച്ചത്.

Read also: ‘അവർക്കെന്നെ ഈ ഇടയായിട്ട് ഒരു നോട്ടമുണ്ടോ എന്ന് സംശയമുണ്ട്.’- ചിരിപടർത്തി അച്ഛനും മകളും; ‘കീടം’ സിനിമയിലെ രംഗം

അതേസമയം ‘1983’ ആണ് നിക്കി ഗൽറാണിയുടെ ആദ്യ മലയാള ചിത്രം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ബിജു മോനോനൊപ്പം വെള്ളിമൂങ്ങ, ദിലീപിന്റെ നായികയായി ഇവന്‍ മര്യാദരാമന്‍ എന്നീ ചിത്രങ്ങളിലും തുടർന്ന് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും നിക്കി ഗൽറാണി അഭിനയിച്ചു.

Read also: റിലീസായി മിനുട്ടുകൾക്കുള്ളിൽ വൈറലായി കെജിഎഫിലെ മറ്റൊരു ഗാനം; ചിത്രം റെക്കോർഡ് കളക്ഷനിലേക്ക്

മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് താരം. തമിഴ്- തെലുങ്ക് ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് വരൻ ആദി പിനി ഷെട്ടി. ക്ലാപ്പ് ആണ് ആദിയുടേതായി അവസാനം പുറത്തുവന്ന സിനിമ. വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ ഉൾപ്പെടെ നിരവധിപ്പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തുന്നത്.

Story highlights; Nikki Galrani Wedding Photos