വിമാനത്താവളത്തിൽ അപ്രതീക്ഷിത നൃത്തവുമായി എയർഹോസ്റ്റസുമാർ; ഒപ്പം ചേർന്ന് നടിയും- വിഡിയോ

May 22, 2022

ഹൃദ്യമായ ഒട്ടേറെ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. കൗതുകവും സന്തോഷവും പകരുന്ന നിരവധി വിശേഷങ്ങൾ ഇങ്ങനെ ആളുകളിലേക്ക് ദിവസേന എത്താറുണ്ട്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു നൃത്തവിഡിയോ ശ്രദ്ധനേടുകയാണ്. കൊൽക്കത്ത വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി നടന്ന നൃത്തമാണ് ശ്രദ്ധേയമായിരിക്കുന്നത്. സ്‌പൈസ് ജെറ്റിലെ എയർഹോസ്റ്റസുമാർ ആണ് ഫ്ലാഷ് മോബിലൂടെ യാത്രക്കാരെ അമ്പരപ്പിച്ചത്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

എയർഹോസ്റ്റസുമാർക്കൊപ്പം ബംഗാളി നടി മോനാമി ഘോഷും ചേർന്നതോടെ നൃത്തവിഡിയോ ദേശീയ ശ്രദ്ധകവർന്നു. നടിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിഡിയോ പങ്കുവെച്ചത്.ബെലാശുരു എന്ന സിനിമയിലെ ജനപ്രിയ ബംഗാളി ഗാനമായ തപ ടിനി എന്ന ഗാനത്തിനാണ് എയർഹോസ്റ്റസുമാർക്കൊപ്പം മോനാമി ഘോഷ് നൃത്തം ചെയ്യുന്നത്. മികച്ച ചുവടുകളും താളവും നൽകി എല്ലാവരും അതിമനോഹരമായ ഒരു നൃത്തവിസ്മയമാണ് എയർപോർട്ടിൽ ഒരുക്കിയത്.

Read Also: ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിൽ തായ്‌ലൻഡിൽ നിന്നുമൊരു എൺപതുകാരി മുത്തശ്ശി- വിഡിയോ

തിരക്കേറിയ ജോലിക്കിടയിലും നൃത്തം ചെയ്യുന്നതിനായി സമയം കണ്ടെത്തിയ എയർഹോസ്റ്റസുമാർക്കാണ് കൈയടി. അടുത്തിടെ ജോലിയിൽ നിന്നും പിരിഞ്ഞുപോകുന്നതിന്റെ വേദന പങ്കുവയ്ക്കുന്ന ഒരു എയർഹോസ്റ്റസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അവരുടെ വിടപറച്ചിൽ രംഗം സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാന പ്രവൃത്തിദിവസം യാത്രക്കാരോട് സംസാരിക്കുന്നതിനിടെയാണ് സുരഭി എന്ന എയർഹോസ്റ്റസ് തന്റെ യാത്രയയപ്പ് സന്ദേശവും പങ്കുവയ്ക്കുന്നത്. ഗായിക അമൃത സുരേഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Story highlights-  airhostesses dance with Bengali actress