കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

May 16, 2022

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ ഇഷ്ടനടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു നടൻ മോഹനലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. കുറഞ്ഞ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ പ്രണവിന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ഏറ്റെടുക്കാറുണ്ട് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ.

പ്രണവ് മുഖ്യകഥാപാത്രമായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം ഹൃദയമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം യാത്രകളുമായി തിരക്കിലായ പ്രണവിന്റെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. സ്ലാക്ക് ലൈൻ വാക്ക് നടത്തുന്ന പ്രണവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്.

സ്ലാക്ക് ലൈനിലൂടെ അനായാസം നടക്കുന്ന പ്രണവിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം വിഡിയോ ആളുകളിക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി വരുന്നത്. കയറിലൂടെ ബാലൻസ് ചെയ്ത് വളരെ സിമ്പിളായി നടക്കുന്ന താരത്തിന് ചലച്ചിത്രം ഷെയ്ൻ നിഗം ഉൾപ്പെടെയുള്ളവരും അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്.

Read also: കെജിഎഫിലെ റോക്കി ഭായിയുടെ ‘അമ്മ; 27 കാരിയായ അർച്ചന…

അതേസമയം അഭിനയത്തിനൊപ്പം യാത്രകളെയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. തനിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും താരം പങ്കുവയ്ക്കാറുണ്ട്. നേരത്തെ താരം പങ്കുവെച്ച ഹിമാലയൻ വഴികളിലൂടെയുള്ള അതിസാഹസീകമായ യാത്രയുടെ ചിത്രങ്ങളും മലയിടുക്കിലൂടെ പിടിച്ചുകയറുന്ന താരത്തിന്റെ ചിത്രങ്ങളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രൻ എന്നതിനപ്പുറം സിംപിൾ ആയ ജീവിതശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളികളുടെ ഇഷ്ടം കവർന്ന താരം കൂടിയാണ് പ്രണവ് മോഹൻലാൽ.

Story highlights; Pranav Mohanlal Viral Slack Line Walk video