കെജിഎഫിലെ റോക്കി ഭായിയുടെ ‘അമ്മ; 27 കാരിയായ അർച്ചന…

May 16, 2022

തെന്നിന്ത്യൻ സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് കെജിഎഫ്. സിനിമയുടെ ആദ്യഭാഗത്തെ ഏറ്റെടുത്ത പ്രേക്ഷകർ രണ്ടാം ഭാഗത്തെയും ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിൽ നായകൻ യാഷിനൊപ്പം തന്നെ ഏറെ കൈയടികൾ ഏറ്റുവാങ്ങിയതാണ് റോക്കി ഭായിയുടെ ‘അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച അർച്ചനയും. കുറഞ്ഞ സമയം മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട അർച്ചന പക്ഷെ ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കി.

ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അർച്ചന. കഥക് നർത്തകി കൂടിയായ അർച്ചന ഇരുപത്തിയേഴാം വയസിൽ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ കെജിഎഫിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ആരാധകരോട് പറയുന്നത്, ‘ഞാനല്ല കെജിഎഫിനെ തിരഞ്ഞടുത്തത് അവരാണ് എന്നെ ചൂസ് ചെയ്തത് എന്നാണ്’.

ചിത്രത്തിൽ റോക്കി ഭായിയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി അണിയറപ്രവർത്തകർ തന്നെ സമീപിച്ചപ്പോൾ ആദ്യം താനത് സമ്മതിച്ചില്ലെന്നും എന്നാൽ പിന്നീട് സംവിധായകൻ പ്രശാന്ത് നീൽ സിനിമയുടെ കഥ കേട്ടതിന് ശേഷം മാത്രം തീരുമാനം എടുക്കാൻ പറഞ്ഞെന്നും ഒടുവിൽ അതിന് സമ്മതിച്ചുവെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അർച്ചന പറഞ്ഞത്.

Read also: 30 വർഷത്തോളം ആൺവേഷം കെട്ടി ജീവിക്കേണ്ടിവന്ന സ്ത്രീ; കാരണം വെളിപ്പെടുത്തിയത് 57 ആം വയസിൽ

അതേസമയം റോക്കി ഭായിയുടെ ‘അമ്മയുടെ കഥാപാത്രം എന്ന് പറഞ്ഞപ്പോൾ മുതിർന്ന റോക്കി ഭായിയെയാണ് താൻ കരുതിയതെന്നും എന്നാണ് പിന്നീടാണ് കുട്ടിക്കാലത്തെ റോക്കി ഭായിയുടെ അമ്മയുടെ കഥാപാത്രത്തിന് വേണ്ടിയാണ് തന്നെ തിരഞ്ഞെടുത്തത് എന്ന് അറിഞ്ഞതെന്നും അർച്ചന പറഞ്ഞു. അതേസമയം ഇപ്പോൾ താൻ അറിയപ്പെടുന്നത് പോലും കെജിഎഫ് ‘അമ്മ എന്ന പേരിലാണെന്നും അതിൽ സന്തോഷമുണ്ടെന്നും പറയുന്നുണ്ട് അർച്ചന.

Story highlights: 27-Year-Old Archana Played Yash’s Mother in KGF