ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

January 11, 2024

ഇന്ത്യയുടെ ഏറ്റവും പുതിയ ഇൻഫ്രാസ്ട്രക്ചർ വിസ്മയം ‘അടൽ സേതു’ എന്നറിയപ്പെടുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്നതോടെ വികസനത്തിന്റെയും ടൂറിസത്തിന്റെയും പുതിയ വഴികൾ തുറക്കും. ഉദ്‌ഘാടനം നടക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലത്തിന്റെ പ്രവർത്തനം കൂടിയാണ് ആരംഭിക്കുന്നത്. ഇന്ത്യൻ എഞ്ചിനീയറിങ്ങ് മികവ് ലോകത്തിന് മുൻപിൽ തുറന്നു കാട്ടാനുള്ള വേദി കൂടിയാണ് പദ്ധതി തുറക്കുന്നത്. (World’s longest bridge Atal Setu to be inaugurated tomorrow)

18,000 കോടി രൂപ ചിലവിൽ പണികഴിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. കടലിന് മുകളിലൂടെ 16.5 കിലോമീറ്റർ നീളവും കരയിൽ 5.5 കിലോമീറ്റർ നീളവുമുള്ള പാലം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിലേക്കും അതിവേഗ കണക്റ്റിവിറ്റി നൽകുകയും മുംബൈയിൽ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും.

Read also: ‘വിനാശ ദൂതനായ ഭൂകമ്പ മത്സ്യം’; തായ് മീൻപിടുത്തക്കാർക്ക് മുന്നിൽ പെട്ടത് ദുരന്ത സൂചനയോ?

ഉച്ചതിരിഞ്ഞ് 3:30 ന് പ്രധാനമന്ത്രി മുംബൈയിലെത്തും. നവി മുംബൈയിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് അടൽ സേതു ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കടൽപ്പാലം രാഷ്ട്രത്തിന് സമർപ്പിക്കുകയും 12,700 രൂപയിലധികം വിലമതിക്കുന്ന ഒന്നിലധികം വികസന പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്യും.

പാലത്തിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ബന്ധപ്പെട്ട മേഖലകളിൽ സാമ്പത്തിക വളർച്ചയും വികസനവും കൊണ്ടുവരാൻ പദ്ധതിക്ക് സാധിക്കുമെന്ന് പറഞ്ഞു.

Story highlights: World’s longest bridge Atal Setu to be inaugurated tomorrow