‘രവി പുത്തൂരാനി’ലൂടെ മലയാളി ഹൃദയത്തിൽ ഇടംനേടിയ ഗ്ലാമർ പയ്യൻ ഇന്ന് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരം; പിറന്നാൾ നിറവിൽ റഹ്മാൻ

May 23, 2020
rahman

തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് റഹ്മാൻ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന റഹ്മാന് ഇന്ന് പിറന്നാൾ. ചലച്ചിത്ര താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ ഇഷ്ടതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ്. 1967 മെയ് 23 ന് അറബിനാട്ടിൽ ജനിച്ച റഹ്മാൻ മലപ്പുറം, നിലമ്പൂർ സ്വദേശിയാണ്.

‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ സജീവ സാന്നിധ്യമാണ്. കൂടെവിടെയിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. 

Read also:മലയാളി മനസ്സുകളിൽ പ്രണയം നിറച്ച അതുല്യ കലാകാരൻ പത്മരാജന് ഇന്ന് പിറന്നാൾ…

എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചുവടുമാറിയതോടെ മലയാളത്തിൽ ഇടവേള വന്നു. നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു.

Story Highlights: Rahman Birthday