സംസ്ഥാനത്ത് ഇന്ന് രാത്രി കനത്ത കാറ്റിനും മഴയ്ക്കും സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

May 17, 2020
Heavy rain and yellow alert in Kerala

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഇന്ന് രാത്രി കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ മഴയ്ക്ക് സാധ്യതയെന്ന് വൈകിട്ട് ഏഴ് മണിയ്ക്ക് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് വ്യക്തമാക്കിയത്.

Story Highlights: Kerala State Disaster Management Authority rain alert