ആത്മസമർപ്പണത്തിന്റെ സന്ദേശവുമായി ‘റമദാന്‍’ മ്യൂസിക് വീഡിയോ

May 24, 2020
ramadan

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആത്മസമർപ്പണത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശവുമായി എത്തുന്ന റമദാനിൽ, ലോകം മുഴുവനുമുള്ള വിശ്വാസികൾക്കായി സംഗീതത്തിലൂടെ ഒരു റമദാൻ വിരുന്ന് സമ്മാനിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ.

സിയ ഉല്‍ ഹഖ് ആലപിച്ച ‘റമദാന്‍’ മ്യൂസിക് വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഫൗസിയ അബൂബക്കര്‍ ഗാനരചനയും ഷിബു സുകുമാരന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: കൊവിഡ് കാലത്തെ പ്രവാസികളുടെ ദുരിതം പറഞ്ഞ് ‘സലാമത്ത്’; സംഗീത ആൽബത്തിലൂടെ റമദാൻ വിരുന്നൊരുക്കി കലാകാരൻമാർ, വീഡിയോ

ലോകമൊന്നടങ്കം പ്രതിസന്ധിയിലായ ഈ കൊവിഡ് കാലത്ത് ആഘോഷങ്ങളുടെ നിറപ്പകിട്ടില്ലാതെയാണ് വിശ്വാസ സമൂഹം പെരുന്നാൾ വരവേൽക്കുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികൾക്ക് കരുത്തും ആശ്വാസവും പകരുകയാണ് ഈ മ്യൂസിക് വീഡിയോ. ആലാപനത്തിലെ മാധുര്യവും വാക്കുകളിലെ വിശുദ്ധിയുമാണ് ഈ വീഡിയോ ഗാനത്തെ ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്.