വധുവായ് ഒരുങ്ങിയ പെൺകുട്ടി; 3500 വർഷം പഴക്കമുള്ള മമ്മിയ്ക്ക് പിന്നിൽ…

May 15, 2020
mummy

കൗതുകകരമായ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാനുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകം സൃഷ്ടിക്കുകയാണ് 3500 വർഷം പഴക്കമുള്ള ഒരു മമ്മി. സർവ്വാഭരണ വിഭൂഷിതയായ വധുവിന്റെ രൂപത്തിലുള്ളതാണ് ഈ മമ്മി.

വിവാഹവേളയിൽ ധരിക്കുന്ന ആഭരണങ്ങൾ ധരിച്ച ഒരു പെൺകുട്ടിയുടേതാണ് ഈ മമ്മി. ചെമ്പുകൊണ്ട് പൊതിഞ്ഞ കമ്മലുകളും മോതിരവും മാലകളുമാണ് ഈ മമ്മി ധരിച്ചിരിക്കുന്നത്. ഈജിപ്ഷ്യന്‍ നഗരമായ ലുക്‌സറില്‍ നിന്നുമാണ് സ്പാനിഷ് പുരാവസ്തു ഗവേഷകർ ഈ മമ്മി കണ്ടെത്തിയിരിക്കുന്നത്.

Read also: ആമസോൺ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’

ബിസി 1580 നും 1550 നും ഇടയിലാണ് ഈ പെൺകുട്ടി ജിവിച്ചിരുന്നത്. അതേസമയം ലുക്‌സറില്‍ നിന്നും നിരവധി മമ്മികൾ കണ്ടെത്തിയിരുന്നു. മോഷ്ടാക്കളാകാം ഇത്രയധികം മമ്മികൾ ഇവിടെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ പെൺകുട്ടിയുടെ മമ്മിയിലെ ആഭരണങ്ങൾ ഇവരുടെ കണ്ണിൽപ്പെടാതെ പോയതാകാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Story Highlights: 3500 year old bride mummy