വിവാഹവേദിയിലേക്ക് അച്ഛന്റെ കൈപിടിച്ച് വധുവിന്റെ വേറിട്ട എൻട്രി- അനുകരിക്കരുതെന്ന് സോഷ്യൽ മീഡിയ

December 10, 2022

ഹൃദയംകവരുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഒരേസമയം ഉള്ളുതൊടുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി കാഴ്ചകൾ ശ്രദ്ധനേടാറുണ്ട്. എന്നാൽ, ചിലതൊക്കെ അനുകരിക്കരുത് എന്ന നിർദേശത്തോടെയും എത്താറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച ശ്രദ്ധേയമാകുകയാണ്. വിവാഹവേദികൾ ഇപ്പോൾ ഒരു മത്സരരംഗം പോലെയാണ്. എങ്ങനെയൊക്കെ വിവാഹം വേറിട്ടതാക്കാം എന്നതാണ് ആളുകളുടെ ചിന്ത. ഇപ്പോഴിതാ, വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച് എത്തുന്ന അച്ഛന്റെ വേറിട്ട എൻട്രിയാണ് ശ്രദ്ധനേടുന്നത്.

ഈ വധുവിന്റെ വിവാഹ വേദിയിലേക്കുള്ള വരവിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്. ആളുകളുടെ ഇഷ്ടം കവരുന്നതിനേക്കാൾ അപകടകരമായ ഈ രീതിയുടെ ഭാഗമായ വധുവിനെയും പിതാവിനെയും കുറിച്ച് ആളുകൾ ആശങ്കാകുലരായി. ഇപ്പോൾ വൈറലായ വിഡിയോയിൽ, വധുവും പിതാവും ഒരു വലിയ തൂക്കുവിളക്കിൽ വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നത് കാണാം. നിലവിളക്ക് യാന്ത്രികമായി മുകളിലേക്ക് നീങ്ങി. വിവാഹത്തിനെത്തിയ അതിഥികൾ വേറിട്ട രീതിയിൽ എത്തിയ വധുവിന്റെ ചിത്രങ്ങളും വിഡിയോകളും താഴെനിന്ന് പകർത്തുന്നുണ്ടായിരുന്നു.

എന്തായാലൂം വിവാഹം ചർച്ചയായെങ്കിലും അനുകൂലമായ അഭിപ്രായങ്ങൾ ആർക്കുമില്ല. എന്തിനാണ് ഇങ്ങനെ ആർഭാടം അപകടകരമായി നടത്തുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. അനുകരിക്കരുത് എന്നും വിവാഹങ്ങളിൽ ഇതൊരു ശീലമാക്കരുത് എന്നും കമന്റുകൾ ഉണ്ട്.

Read Also: 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ

ഇക്കാലത്ത് വിവാഹങ്ങൾ ഒരു മത്സരമായി മാറിയെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. ലളിതമായ വിവാഹങ്ങൾ തീർത്തും ഇല്ലാതെയായി. അവ അതിരുകടന്നതും വലുതുമായ ചടങ്ങുകളാൽ സമ്പന്നമായി. ഓരോ ദമ്പതികളും വിവാഹം അവരുടെ ഏറ്റവും സവിശേഷമായ ഒന്നാക്കി മാറ്റുന്നു. എന്തിലും നൂതന ആശയങ്ങൾ കൊണ്ടുവരാനും ഗംഭീരമായ രീതികൾ നടത്താനും ആളുകൾ ധാരാളം പണം ചെലവഴിക്കുന്നു.

Story highlights- bride’s wedding entry with her father

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!