ഈ ചിത്രത്തിൽ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്താമോ..? സോഷ്യൽ ലോകത്ത് വൈറലായി ഒരു ചിത്രം

deer

കൗതുകം നിറഞ്ഞതും രസകരമായതുമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ മനുഷ്യന്റെ ബുദ്ധിയേയും ക്രിയാത്മകതയേയുമൊക്കെ അളക്കുന്ന നിരവധി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററിൽ വൈറലാകുന്നതും ഇത്തരത്തിലുള്ള ഒരു ചിത്രമാണ്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേഷ് ബിഷ്‌നോയ്‌ പങ്കുവെച്ച ഒരു മാനിന്റെ ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ഈ ചിത്രത്തിലെ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്തു എന്ന അടിക്കുറുപ്പോടെ പങ്കുവയ്ക്കപ്പെട്ട ചിത്രം ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

ഒറ്റനോട്ടത്തിൽ പച്ചപ്പ് നിറഞ്ഞപ്രദേശത്ത് നിൽക്കുന്ന മാനിനെ മാത്രമേ ചിത്രത്തിൽ കാണാൻ കഴിയുകയുള്ളു. എന്നാൽ വളരെ സൂക്ഷ്മമായി നോക്കിയാൽ മാനിനൊപ്പം മറ്റൊന്നുകൂടി കാണാൻ കഴിയും.

Read also: മിഷാലിന് ലൈക്കടിച്ച് സാക്ഷാൽ നെയ്മറും; കുട്ടിത്താരത്തെ ഹൃദയത്തിലേറ്റി സോഷ്യൽ മീഡിയ

വ്യത്യസ്ത ഉത്തരങ്ങളുമായി നിരവധി പേര്‍ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട് ഈ ചിത്രം.

Story Highlights: spot the deer’s predator in this viral pic