2020 ലെ സൂപ്പർ മൂൺ പ്രതിഭാസം ഇന്ന്; ഇനി കാണാൻ കഴിയുക 2021 ഏപ്രിലിൽ

2020-ലെ അവസാന സൂപ്പർ മൂൺ പ്രതിഭാസം ഇന്ന് ആകാശത്ത് തെളിയും. ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെയാണ് സൂപ്പർ മൂൺ പ്രതിഭാസം എന്ന് വിളിക്കുന്നത്.
ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ചന്ദ്രനാണ്‘’സൂപ്പർമൂൺ’. ഏറ്റവും അടുത്തു വരുന്നതിനാൽ ഇതിന്റെ വലിപ്പവും കൂടുതൽ ആയിരിക്കും. മറ്റുള്ളവയെ അപേക്ഷിച്ച് പ്രകാശവും കൂടുതലാണ്. പിങ്ക് മൂണ്‍ എന്നും പാസ്ച്ചല്‍ മൂണ്‍ എന്നും അറിയപ്പെടാറുള്ള സൂപ്പർ മൂൺ വെള്ള നിറത്തില്‍ തന്നെയാണ് കാണപ്പെടുന്നതും. അതേസമയം പെരിഗീ എന്നാണ് ശാസ്ത്രീയമായി ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്…
ഇന്ന് ഇന്ത്യൻ സമയം 4:15 ന് ആകാശത്ത് പ്രത്യക്ഷമാകുന്ന സൂപ്പർ മൂൺ ഇനി അടുത്തവർഷം എപ്രിൽ 27നായിരിക്കും കാണാൻ സാധിക്കുക.
Read also: വിസ്മയകാഴ്ചകൾ ഒരുക്കി തലയെടുപ്പോടെ ‘താംഗ് കലാത്ത്’; അവിശ്വസനീയം ഈ നിർമിതി
ഭൂമിയെ പോലെ തന്നെ നിശ്ചിതമായ രേഖയിലൂടെ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രനും. ഇങ്ങനെയുള്ള സഞ്ചാരപഥത്തില്‍ ഭൂമിയോട് ഏറ്റവും ചേർന്ന് വരുന്ന സമയമാണ് സൂപ്പർ മൂൺ. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് അല്പം ദീർഘവൃത്താകൃതിയിലാണ്.
Story Highlights: Super Flower Moon 2020 today