ലുക്കിലും സ്റ്റൈലിലും ഇളയദളപതി; ‍വീണ്ടും ട്രെഡ് മില്‍ നൃത്തവുമായി അശ്വിന്‍: വീഡിയോ

June 22, 2020
Actor Ashwin dance

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന ചലച്ചിത്ര താരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ട്രെഡ് മില്ലില്‍ കയറി നൃത്തം ചെയ്തുകൊണ്ട് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് ചലച്ചിത്ര താരം അശ്വിന്‍.

ഇപ്പോഴിതാ വീണ്ടും ട്രെഡ് മില്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടുകയാണ് അശ്വിന്‍. ചലിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ട്രെഡ് മില്ലില്‍ കയറിയാണ് അശ്വിന്റെ ഡാന്‍സ് പ്രകടനം. ചുവടുകള്‍ പതറാതെ അതീവ ജാഗ്രതയോടെയാണ് താരം നൃത്തം ചെയ്യുന്നത്.

Read more: അന്ധത മറന്ന്‌ അകക്കണ്ണിന്റെ വെളിച്ചത്തില്‍ അനന്യ പാടി; ആസ്വാകര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത് ‘വെള്ളം’ സിനിമയിലെ ഗാനം

വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ വാതി കമിംഗ് എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന അശ്വിന്റെ വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. ലുക്കിലും ഭാവത്തിലുമെല്ലാം വിജയ്-യെ അശ്വിന്‍ പുനഃരാവിഷ്‌കരിച്ചിരിക്കുന്നു.

ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനായതാണ് അശ്വിന്‍. കാര്‍ത്തിക് നരേന്‍ സംവിധാന നിര്‍വഹിച്ച ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിലും അശ്വിന്‍ പ്രധാന കഥാപാത്രമായെത്തി. ടിക് ടോക് വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് അശ്വിന്‍.

Story highlights: Actor Ashwin Dance On Treadmill for vijay master movie song

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!