മഞ്ജു വാര്യര്‍ അനശ്വരമാക്കിയ പച്ചൈമ്മാള്‍ ആയി പ്രിയ മണി; അസുരന് തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു
ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘അസുരന്’. ധനുഷ് നായകനായെത്തിയ ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ നായികാ കഥാപാത്രമായെത്തി. മഞ്ജു വാര്യരുടെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു ‘അസുരന്’. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്.
തെലുങ്കിലേക്ക് ‘അസുരന്’ റിമേക്ക് ചെയ്യപ്പെടുന്നുണ്ട്. നരപ്പ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. അസുരനില്‍ മഞ്ജു വാര്യര്‍ അനശ്വരമാക്കിയ പച്ചൈമ്മാള്‍ എന്ന കഥാപാത്രത്തെ പ്രിയാമണിയാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. തെലുങ്ക് പതിപ്പില്‍ സുന്ദരമ്മ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. കാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങി. വെങ്കടേഷാണ് തെലുങ്ക് പതിപ്പില്‍ നായക കഥാപാത്രമായെത്തുന്നത്. ശ്രീകാന്ത് അഡ്ഡലയാണ് തെലുങ്കില്‍ ചിത്രത്തിന്റെ സംവിധാനം. സുരേഷ് പ്രൊഡക്ഷന്‍സും കലൈപുലി എസ് തനു വി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ‘അസുരന്’. മഞ്ജു വാര്യര്‍ അനശ്വരമാക്കിയ പച്ചൈമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടി. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്’ ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന സാധാരണക്കാരന്റെ ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
Story highlights: Asuran Telugu Narappa movie Priyamani look poster