ചിത്രശലഭത്തെ പിടിക്കാൻ പാഞ്ഞ് കുട്ടിയാന; രസകരം ഈ വീഡിയോ

കുഞ്ഞുങ്ങളുടെ രസകരമായ വീഡിയോകൾ പോലെത്തന്നെ മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ടതാണ് കുട്ടിയാനകളുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും. തലയെടുപ്പോടെ നടന്നുനീങ്ങുന്ന ഗജവീരന്മാരുടെ ചിത്രങ്ങൾപോലെത്തന്നെ കുട്ടികുറുമ്പന്മാരുടെ കൗതുകം നിറഞ്ഞതും രസകരമായതുമായ വീഡിയോകൾക്കും കാഴ്ചക്കാർ നിരവധിയാണ്.
ഇപ്പോഴിതാ ചിത്രശലഭങ്ങൾക്ക് പിന്നാലെ പായുന്ന കുട്ടികുറുമ്പന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയുടെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ച ഈ പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കി കഴിഞ്ഞു. ചെറുപ്പത്തിൽ ഇങ്ങനെ ചിത്രശലഭങ്ങളെയും പക്ഷികളെയും പിടിക്കാൻ ശ്രമിക്കാത്തവരുണ്ടോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Read also: ‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’; കുഞ്ഞുമോളെ കെട്ടിപിടിച്ചുറങ്ങി പൂച്ചക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ
ഏറെ നിഷ്കളങ്കതയും വാത്സല്യവും നിറഞ്ഞ വീഡിയോ, ചെറുപ്പ കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കുകൂടിയാണ് ഓർമ്മിപ്പിക്കുന്നത് എന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെടുന്നത്. കുട്ടിയാനയുടെ ഈ ക്യൂട്ട് വീഡിയോ എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Chasing birds & butterflies💕
— Susanta Nanda (@susantananda3) June 23, 2020
Who has not done it as a kid?? pic.twitter.com/hi06kKIvG6
Story Highlights: Baby Elephant Chases butterflies