സുഹൃത്തിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുട്ടിയാനയുടെ കുസൃതി; ചിരി വീഡിയോ

കുഞ്ഞുങ്ങളെപോലെത്തന്നെ കുസൃതിയുടെ കാര്യത്തിൽ മുന്നിലാണ് കുട്ടിയാനകളും. രസകരവും കൗതുകം നിറഞ്ഞതുമായ ആന കാഴ്ചകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ഇടംനേടാറുണ്ട്. ഇപ്പോഴിതാ ഒരു ആനക്കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു ആനക്കുട്ടിയുടെ രസകരമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടംനേടുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത് നന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 13 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. രണ്ട് ആനകുഞ്ഞുങ്ങളെയാണ് വീഡിയോയിൽ കാണുന്നത്. വെള്ളം കണ്ട് പിറകോട്ട് നടക്കുന്ന കുട്ടിയാന പിന്നീട്, വെള്ളം നോക്കിനിൽക്കുന്ന മറ്റൊരു ആനക്കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
Read also: കൊറോണക്കാലത്ത് മലയാളികൾക്കിടയിൽ പടർന്നു പിടിച്ച ആ ശബ്ദത്തിന് പിന്നിലെ താരം ഇവിടെയുണ്ട്…
സമൂഹമാധ്യങ്ങളിൽ ചിരിപടർത്തുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനായാലും മൃഗമായാലും കുഞ്ഞുങ്ങൾ എല്ലാം ഒരുപോലെ കുസൃതി നിറഞ്ഞവരാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
In mischievous play elephant calves are unbeatable 😊 pic.twitter.com/wflakg7skQ
— Susanta Nanda IFS (@susantananda3) June 25, 2020
Story Highlights: baby elephant pushes his friend into water