ജീവനായി പിടഞ്ഞ കാക്കയെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിച്ച് കരടി: വൈറല്‍ വീഡിയോ
പ്രകൃതി മനുഷ്യന്റേത് മാത്രമല്ല എന്ന് ഇടയ്ക്കെങ്കിലും ഓര്‍മ്മിയ്ക്കുന്നത് നല്ലതാണ്. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും അതിന്മേല് അവകാശമുണ്ട്. പക്ഷെ പലപ്പോഴും സ്വാര്‍ത്ഥ താല്പര്യങ്ങള് മനുഷ്യനെ മനുഷ്യത്വം ഇല്ലാത്തവരായി തീര്‍ക്കുന്നു. അവന്റെ കരാളഹസ്തത്തില്‍പ്പെട്ട് ജീവന് വെടിയേണ്ടി വന്ന എത്രയെത്ര മൃഗങ്ങള്‍. വായിക്കുമ്പോള്‍ ഉള്ളു പിടയുന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞത്.
മനുഷ്യനില്‍ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചിലത് മൃഗങ്ങള്‍ക്ക് വേണ്ടുവോളം ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. ഒരു കരടിയാണ് ഈ വീഡിയോയിലെ താരം. കരടി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭീകരനാണെന്ന് ആദ്യമേ കരുതേണ്ട. ഒരു ജീവന് രക്ഷിച്ചുകൊണ്ടാണ് ഈ കരടി ശ്രദ്ധ നേടുന്നത്.
വെള്ളക്കെട്ടില്‍ വീണ് കര കയറാനാവാതെ ജീവന് വേണ്ടി പിടഞ്ഞ കാക്കയെ ഒട്ടും മടിച്ചു നില്‍ക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു സമീപത്തുണ്ടായിരുന്ന കരടി. കരയ്ക്കെത്തി അല്പസമയം കഴിഞ്ഞപ്പോള്‍ കാക്ക ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നതും വീഡിയോയില്‍ കാണാം. ഒരു പക്ഷം ഈ ചെറിയ ഒരു വീഡിയോ ലോകത്തില്‍ പ്രത്യേകിച്ച് വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരില്ലായിരിക്കാം. പക്ഷെ ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്; മനസ്സാക്ഷി മരവിച്ചുപോയ പലര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തല്‍…
Story highlights: Bear helping the crow social media trending video
This bear didn’t bring about a change in the world by helping the crow….
— Susanta Nanda IFS (@susantananda3) May 28, 2020
But it changed the life of someone by giving a new lease of life 🙏
Help others in need. pic.twitter.com/cLfi7StH8M