പത്രക്കടലാസും പശയും ഉപയോഗിച്ച് ട്രെയിന്‍; കൈയടി നേടി കുട്ടിത്താരം, അഭിനന്ദിച്ച് റെയില്‍വേ മന്ത്രാലയവും
വ്യത്യസ്തമായ കലാമികവുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നവര്‍ നിരവധിയാണ്. സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതോടെ നിരവധി കലാകാരന്മാരെ ലോകം അറിഞ്ഞു തുടങ്ങി. പ്രായത്തെ വെല്ലുന്ന വൈഭവങ്ങളാണ് പലരേയും ശ്രദ്ധേയരാക്കുന്നതും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ ആകര്‍ഷിക്കുന്നു.
അദ്വൈത് കൃഷ്ണ എന്ന മിടുക്കന്റെ വീഡിയോയാണ് ഇത്. ലോക്ക് ഡൗണ്‍ കാലത്ത് തന്റെ കലാമികവുകൊണ്ട് അതിശയിപ്പിച്ചിരിക്കുകയാണ് ഈ ബാലന്. പത്രക്കടലാസും പശയും ഉപയോഗിച്ച് ട്രെയിന്റെ മാതൃക ഉണ്ടാക്കിയ ഈ കൊച്ചു മിടുക്കന് നിറഞ്ഞ് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയയും. മൂന്ന് ദിവസംകൊണ്ടാണ് അദ്വൈത് തന്റെ സൃഷ്ടി പൂര്‍ത്തീകരിച്ചത്. റെയില്‍വേ മന്ത്രാലയും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ ഏറ്റെടുത്തു.
Read more: മണ്‍പാതയിലൂടെ ഊര്‍ന്നിറങ്ങി കുട്ടിയാനയുടെ വിനോദം: വൈറല്‍ വീഡിയോ
12 വയസ്സാണ് അദ്വൈതിന്റെ പ്രായം. തൃശ്ശൂരാണ് സ്വദേശം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ മിടുക്കന്റെ കലാമികവ് ആരേയും അതിശയിപ്പിക്കുന്നതാണ്. അത്രയ്ക്കും മനോഹരമായാണ് ഈ മിടുക്കന് ന്യൂസ്പേപ്പര്‍ ഉപയോഗിച്ച് ട്രെയിന്‍ ഉണ്ടാക്കിയിരിക്കുന്നത്. ടെയിന്റെ ഓരോ ഭാഗങ്ങള്‍ ഉണ്ടാക്കിയ ശേഷം അവസാനം അവയെല്ലാംകൂടി കൂട്ടിച്ചേര്‍ത്താണ് ഈ സൃഷ്ടി അദ്വൈത് ഉണ്ടാക്കിയെടുത്തത്.
Story highlights: Boy creates train model using newspaper and glue viral video
Master Adwaith Krishna, a 12 year old rail enthusiast from Thrissur, Kerala has unleashed his creative streak and has made a captivating train model using newspapers.
— Ministry of Railways (@RailMinIndia) June 25, 2020
His near perfection train replica took him just 3 days. pic.twitter.com/H99TeMIOCs