നിയന്ത്രിക്കാനോ നിർദ്ദേശിക്കാനോ ആരുമില്ല വണ്ടിവലിച്ച് കാള; വൈറൽ വീഡിയോ
മോട്ടോർ വാഹനങ്ങളും കാറുകളുമൊക്കെ ഉത്ഭവിക്കുന്നതിന് മുൻപ് മനുഷ്യൻ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത് കാളവണ്ടികളും കുതിരവണ്ടികളുമൊക്കെയാണ്. ഇപ്പോഴും ചില ഉൾഗ്രാമങ്ങളിൽ കാളകളെയും കഴുതകളെയുമൊക്കെ യാത്രാവശ്യങ്ങൾക്കും സാധനങ്ങൾ കയറ്റുന്നതിനുമൊക്കെയായി ഉപയോഗിക്കാറുണ്ട്. മനുഷ്യന്റെ കൃത്യമായ നിർദ്ദേശങ്ങളോടെയാണ് ഇത്തരം ജോലികൾ മൃഗങ്ങൾ ചെയ്യുക.
എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകമാകുകയാണ് ആരുടെയും നിർദ്ദേശങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ വണ്ടി വലിക്കുന്ന കാളയുടെ ദൃശ്യങ്ങൾ. പുല്ലുനിറച്ച വണ്ടിയാണ് കാള ആരുടെയും നിർദ്ദേശങ്ങളില്ലാതെ വലിച്ചുകൊണ്ടുപോകുന്നത്.
വണ്ടിക്കുള്ളിലേക്ക് കാലുകൾ എടുത്തുവെച്ച്, കൊമ്പുകൾകൊണ്ട് മുൻഭാഗത്തെ കമ്പുകൾ എടുത്ത് മാറ്റി കഴുത്തിലേക്ക് ഇട്ടാണ് കാള പുല്ലുനിറച്ച കാളവണ്ടി എടുത്തുകൊണ്ടുപോകുന്നത്. വരുൺ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. അവിശ്വസനീയമാണ് ഈ കാളയുടെ പ്രവർത്തികൾ എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
This needs no caption. pic.twitter.com/SaQqgQBld3
— Singh Varun (@singhvarun) June 22, 2020
Story Highlights: Bull pulls its own cart viral video