’20 വർഷങ്ങൾക്ക് ശേഷവും ഇതുപോലെ ചേർന്നിരിക്കണം’ – നൊമ്പരമായി ചിരഞ്ജീവി സാർജയുടെ അവസാന പോസ്റ്റ്
ചിരഞ്ജീവി സാർജയുടെ അപ്രതീക്ഷിതമായ മരണത്തിൽ നിന്നും സിനിമാലോകം മോചിതരായിട്ടില്ല. മുപ്പത്തിയൊൻപതാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മലയാളികളുടെ പ്രിയ നടി മേഘ്ന രാജിന്റെ ഭർത്താവായിരുന്നു നടൻ ചിരഞ്ജീവി സാർജ.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമുണർത്തുകയാണ് ചിരഞ്ജീവി സാർജയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്. സഹോദരന്മാർക്കൊപ്പമുള്ള ചിത്രമാണ് മരണത്തിന് രണ്ടുദിവസം മുൻപ് ചിരഞ്ജീവി സാർജ പോസ്റ്റ് ചെയ്തിരുന്നത്.
‘അന്നും ഇന്നും ഞങ്ങൾ ഒരുപോലെ’ എന്ന കുറിപ്പോടെയാണ് ചിരഞ്ജീവി സാർജ ചിത്രം പങ്കുവെച്ചത്. സഹോദരങ്ങളായ ധ്രുവ് സാർജയും, സൂരജ് സാർജയുമാണ് ചിത്രത്തിലുള്ളത്. ഇവരുടെ സഹോദരിയായ അപർണ സാർജ, 20 വർഷങ്ങൾക്ക് ശേഷവും ഇങ്ങനെ ചേർന്നിരിക്കട്ടെ എന്നാണ് കമന്റ്റ് ചെയ്തത്. എന്നാൽ അപ്രതീക്ഷിതമായുള്ള ചിരഞ്ജീവി സാർജയുടെ വിയോഗം എല്ലാവരെയും നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്.
Read More:ഷൂട്ടിങ് പുനഃരാരംഭിച്ച് ഫ്ളവേഴ്സ് ടി വി
സഹോദരനും നടനുമായ ധ്രുവ് സാർജയുടെ ഫാം ഹൗസിലാണ് ചിരഞ്ജീവി സാർജയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. തമിഴ് നടൻ അർജുൻ സാർജയുടെ സഹോദരീ പുത്രനാണ് ചിരഞ്ജീവി സാർജ. 2009ൽ വായുപുത്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്.
Story highlights- Chiranjeevi sarja’s last instagram post