രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷം

June 14, 2020
covid

രാജ്യത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ പുതുതായി 3427 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി നാലാം ദിവസമാണ് മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3000 കടക്കുന്നത്. ഇതുവരെ 1,04,568 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3830 പേർ മരിച്ചു.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2134 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രോഗബാധിതർ 38958 ആയി. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 23079 ആയി. ആകെ മരണം 1449 ആയി.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 42687 ആയി. മരണസംഖ്യ 397 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1989 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

അതേസമയം കൊറോണ വ്യാപനം അതിരൂക്ഷമായതോടെ ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് നിരവധിപ്പേരാണ് എത്തുന്നത്. സ്വന്തംവാഹനങ്ങളിലും വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വാഹനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഇതിനകം കേരളത്തിലെത്തി. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവര്‍പോലും താത്കാലികമായി നഗരം വിട്ടുപോകുകയാണ്. ചെന്നൈയിലെ ആശുപത്രികളില്‍ കൊറോണ രോഗികൾ നിറഞ്ഞുതുടങ്ങിയ   സാഹചര്യത്തിലാണ് പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത്.

Story Highlights: Covid updates India