കൊവിഡ് പ്രതിരോധം: ആശ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

June 23, 2020
t

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ സംസ്ഥാനം. കൊറോണ നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നുകൊണ്ട് പ്രയത്‌നിക്കുന്നവരാണ് ആശാ പ്രവര്‍ത്തകരും. ഇവരുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരവും പ്രശംസനീയവുമാണ്. താഴെത്തട്ടിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ആശാ പ്രവര്‍ത്തകരാണ്

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കല്‍, വിദേശത്തുനിന്ന് വന്നവരുടെ വിവരങ്ങള്‍ കൈമാറല്‍ തുടങ്ങി വിവിധ തരത്തിലുള്ള ഇടപെടലുകളാണു ഓരോ ആശാ പ്രവര്‍ത്തകരും ഈ കൊവിഡ് കാലത്ത് നാള്‍ക്കുനാള്‍ ചെയ്തുവരുന്നത്. അതിനാല്‍ തന്നെ രോഗ സാധ്യതയും അവരില്‍ കൂടുതലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമ്പോള്‍ ആശാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

*ആശാ പ്രവര്‍ത്തകര്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ട്രിപ്പിള്‍ ലയര്‍ മാസ്‌ക് ധരിക്കുക

* സാമൂഹിക അകലം പാലിക്കുക

*ഫീല്‍ഡ് പ്രവര്‍ത്തനത്തിനു പോകുമ്പോള്‍ നിര്‍ബന്ധമായും 70% മോ കൂടുതലോ വീര്യമുള്ള ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ കൈയില്‍ കരുതേണ്ടതാണ്

*നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നേരിട്ട് സാധനങ്ങള്‍ കൈമാറാതിരിക്കുക

*ഗേറ്റ്/ വാതില്‍പ്പിടികള്‍/ കോളിങ്ങ് ബെല്ലുകള്‍ എന്നിവിടങ്ങളില്‍ പരമാവധി സ്പര്‍ശിക്കാതിരിക്കുക

*ഓരോ സന്ദര്‍ശനത്തിനു ശേഷവും കൈകള്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുക

*ഫോണ്‍ വഴിയുള്ള തുടരന്വേഷണങ്ങള്‍ മുടക്കരുത്

*പനി, ചുമ തുടങ്ങിയ രോഗ ലക്ഷണമുള്ളവരോ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരോ ആയ ആശ പ്രവര്‍ത്തകര്‍ പൊതു ചടങ്ങുകള്‍, ഫീല്‍ഡ് സന്ദര്‍ശനം മുതലായവ ഒഴിവാക്കേണ്ടതും സമ്പര്‍ക്ക വിലക്കില്‍ പ്രവേശിക്കേണ്ടതുമാണ്

*ഫീല്‍ഡ് പ്രവര്‍ത്തനം കഴിഞ്ഞു വീട്ടിലെത്തിയാല്‍ ഉടന്‍ കുളിക്കുക, വസ്ത്രങ്ങള്‍ സോപ്പ് ഉപയോഗിച്ചു കഴുകുക

Story highlights: Direction For ASHA Workers Kerala Health Department