കൗതുകം നിറച്ച് ഒരു ഡോൾഫിൻ- നായ സൗഹൃദം; അപൂർവ സ്നേഹത്തിന്റെ കഥ
മനസിനും കണ്ണിനുമൊക്കെ കൗതുകമുണർത്തുന്ന അപൂർവ സൗഹൃദങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. മനുഷ്യനുമായി ചങ്ങാത്തം കൂടാൻ സ്ഥിരമായി എത്തുന്ന കാക്കയുടെയും, മൈനയുടെയുമൊക്കെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സ്ഥിരമായി സ്നേഹം പങ്കുവയ്ക്കാനെത്തുന്ന ഒരു നായയുടെയും ഡോൾഫിന്റെയും ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. ഗണ്ണർ എന്ന നായയും ഡെൽറ്റ എന്ന ഡോൾഫിനുമാണ് പ്രിയപ്പെട്ട സുഹൃത്തുക്കൾ.
sorry to interrupt, important news: pic.twitter.com/TrMmSumVzj
— ken (@_woollyback) June 17, 2020
ഗണ്ണർക്ക് എട്ട് ആഴ്ചയും ഡെൽറ്റയ്ക്ക് നാലുവയസും പ്രായമുള്ളപ്പോൾ തുടങ്ങിയ സൗഹൃദത്തിന് ആറു വർഷത്തെ കഥകളുണ്ട് പങ്കുവയ്ക്കാൻ. ഫ്ലോറിഡയിലെ ഡോൾഫിൻ റിസർച്ച് സെന്ററിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്.
We have received information confirming the validity of the photo below. This is Gunner and his water buddy, Delta. Delta lives at a seaside sanctuary in the Florida Keys and has been best friends with Gunner ever since he was a puppy. 13/10 for both https://t.co/doLa57OnxI pic.twitter.com/2YfnYS2Xa8
— WeRateDogs® (@dog_rates) June 18, 2020
Read also: ‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’; കുഞ്ഞുമോളെ കെട്ടിപിടിച്ചുറങ്ങി പൂച്ചക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ
ഡോൾഫിൻ റിസർച്ച് സെന്ററിലെ ഒരു ഉദ്യോഗസ്ഥന്റെ നായയാണ് ഗണ്ണർ. ഇരുവരും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ ഇവിടുത്തെ ഉദ്യോഗസ്ഥർ നേരത്തെ ക്യാമറയിൽ പകർത്തിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും തമ്മിൽ കണ്ടുമുട്ടിയപ്പോൾ പങ്കുവെച്ച സൗഹൃദത്തിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
The jealous boi in the back though
— Λmy ➳ (@AmyVinze) June 18, 2020
Story Highlights: Dog Meets his friend Dolphin