കുളത്തിലേയ്ക്ക് ഇറക്കിവിട്ട അനാഥ താറാവുകുഞ്ഞുങ്ങളെ കരുതലോടെ ഏറ്റെടുത്ത് മറ്റൊരു അമ്മത്താറാവ്: വൈറല്‍ വീഡിയോ
അനാഥത്വം ഭീകരമായ ഒരു അവസ്ഥയാണ്. രക്ഷിതാക്കള്‍ ഇല്ലാത്ത വല്ലാത്തൊരുതരം അവസ്ഥ. ഭൂമിയിലെ ജീവജാലങ്ങളിലൊന്നും അനാഥരായി ജനിക്കുന്നില്ല. പക്ഷെ ചില സാഹചര്യങ്ങള്‍ പലരേയും അനാഥരാക്കുന്നു. നാഥനില്ലാത്ത പത്ത് അനാഥ താറാവുകുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന ഒരു അമ്മത്താറാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ അപൂര്‍വമായ ഈ കാഴ്ച പങ്കുവെച്ചത്. അമേരിക്കയിലെ ഡെട്രോയിറ്റില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. രക്ഷിതാവില്ലാത്ത പത്ത് താറാവുകുഞ്ഞുങ്ങളെ ഒരു സ്ത്രീ റോഡില്‍ കാണുകയായിരുന്നു. അലഞ്ഞുനടന്ന അവയെ അവര്‍ വീടിന് സമീപത്തുള്ള കുളത്തില്‍ ഇറക്കിവിട്ടു.
എന്നാല്‍ പിന്നീട് നടന്നതാണ് ഹൃദയസ്പര്‍ശിയായ രംഗം. കുളത്തില്‍ ഒരു അമ്മത്താറാവും ഒമ്പത് താറാവുകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പുതുതായി കുളത്തിലേക്കെത്തിയ അനാഥരായ താറാവുകുഞ്ഞുങ്ങളെ കണ്ടതും ആ അമ്മത്താറാവ് നീന്തി അവയ്ക്ക് അരികിലെത്തി. പിന്നെ അവയെയും ചേര്‍ത്ത് നീന്തി സ്വന്തം മക്കള്‍ക്ക് അരികിലേയ്ക്ക്. സ്വന്തം മക്കളെ എന്നപോലെതന്നെ നാഥനില്ലാത്ത ആ താറാവുകുഞ്ഞുങ്ങളെയും ഏറ്റെടുക്കുകയായിരുന്നു ഈ അമ്മത്താറാവ്.
Story highlights: Duck Swims Towards Orphaned Duckling Viral Video
Story of compassion. May be maternal instincts.
— Susanta Nanda (@susantananda3) June 9, 2020
Ten orphaned ducklings were released in a pond . The pet duck immediately swims towards them and adopt them, though she had 9 of her own. Much to learn 🙏
Credit:Chris Grandy. Full story https://t.co/GKTbq5wPRN pic.twitter.com/5n7BbAzaGN