ഗിരീഷ് പുത്തഞ്ചേരിയുടെ വരികളില്‍ ഒരു സുന്ദര ഗാനം കൂടി
കേട്ട് മതിവരാത്തതാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍. മരണം ആ മഹാപ്രതിഭയെ കവര്‍ന്നെടുത്തിട്ടും നിത്യ സൗകുമാര്യത്തോടെ അദ്ദേഹത്തിന്റെ വരികള്‍ സംഗീത ലോകത്ത് നിറഞ്ഞു നില്ക്കുന്നു. അത്രമേല്‍ സുന്ദരമാണ് ആ വരികളിലെ ആര്‍ദ്രത. കാലാന്തരങ്ങള്‍ക്കുമപ്പറും അവയങ്ങനെ ആസ്വാദകഹൃദയങ്ങളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളില്‍ മറ്റൊരു ഗാനം കൂടി.
‘പക്ഷികള്‍ക്ക് പറയാനുള്ളത്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 2003-ല്‍ പ്രി-പൊഡക്ഷന്‍ ആരംഭിച്ച ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് 2019-ലാണ്. ഷഹബാസ് അമന് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഷഹബാസ് അമന് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്.
Read more: സഹോദരനെ ചേര്‍ത്തു നിര്‍ത്തി ഒരു ക്ഷമാപണം; നായയുടെ ‘സോറി’ ഏറ്റെടുത്ത് സൈബര്‍ലോകം
മനോഹരമായ വരികളുടെ ആര്‍ദ്രത ചോരാതെ ആലപിച്ചിരിക്കുന്നതും ഈണം പകര്‍ന്ന ഷഹബാസ് അമന് ആണ്. സുധ രാധിക ആണ് പക്ഷികള്‍ക്ക് പറയാനുള്ളത് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. യുവനടന് ഡോ. അമര്‍ രാമചന്ദ്രന് പ്രധാന കഥാപാത്രമായെത്തുന്നു. ചൈല്‍ഡ് അഭ്യൂസ് മൂലമുണ്ടാകുന്ന സ്വഭാവ പരിണാമങ്ങളേയും ദുരന്തങ്ങളേയുമാണ് ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. മുഹമ്മദ് ജഹാന്, ഇന്ദുലേഖ, മീനാക്ഷി, നീലാഞ്ചന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Story highlights: Enno Marannitta Pakshikalkku Parayanullathu Video Song