‘തോല്ക്കാന് മനസ്സില്ല’; ശാരീരിക വൈകല്യമുള്ള അഞ്ച് വയസുകാരന്റ ആദ്യ ചുവടുകള്‍ പങ്കുവെച്ച് അമ്മ: വീഡിയോ
ചിലരുടെ ജീവിതം നമുക്ക് പകരുന്ന പ്രചോദനം ചെറുതല്ല. വെല്ലുവിളികളെ അതിജീവിച്ച് ഇത്തരക്കാര്‍ അനേകര്‍ക്ക് മാതൃകയാകുന്നു. ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളില്‍ പോലും തളര്‍ന്ന് സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിലക്ക് കല്പിയ്ക്കുന്നവര് കാണേണ്ട ഒരു വീഡിയോ വൈറലാവുകയാണ്.
പ്രോഗ്രസീവ് സെറിബെല്ലാര്‍ അട്രോഫി എന്ന രോഗാവസ്ഥയിലുള്ള മകന് മറ്റാരുടെയും സഹായമില്ലാതെ ആദ്യ ചുവടുകള്‍ വയ്ക്കുന്ന വീഡിയോ ആണ് ഇത്. അഞ്ച് വയസ്സുകാരന്റെ ഈ വീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ബാലന്റെ അമ്മയായ മാന്‍ഡി ഹാന്സന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ നിരവധിപ്പേര്‍ ഏറ്റെടുത്തു.
മൈ ഹീറോ, നെവര്‍ ഗിവ് അപ് എന്നീ ഹാഷ്ടാഗുകളോടെയാണ് അമ്മ മകന്റെ വീഡിയോ പങ്കുവെച്ചത്. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെയും വെല്ലുവിളികളേയും തരണം ചെയ്ത് മുന്നോട്ട് കുതിക്കാന്‍ വലിയ പ്രചോദനം നല്‍കുന്നുണ്ട് ഈ മകന്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വൈകല്യങ്ങളെ മറന്ന് ഈ മകന് പിച്ചുവെച്ച് തുടങ്ങിയത് അനേകായിരങ്ങളുടെ ഹൃദയത്തിലേയ്ക്കാണ്.
Story highlights: Heartwarming video of kid with cerebellar atrophy taking first steps
Since we all could use a little happiness in our lives these days❤️ My youngest son (age 5) has progressive cerebellar atrophy and is physically handicapped. He also has 10 therapies a week. Today, he finally took independent steps!! #MyHero #NeverGiveUp pic.twitter.com/HZhU2yt6sH
— Mandy Hanson (@MandyAUtiger19) June 13, 2020