ക്വാറന്‍റൈനിലുള്ള വ്യക്തികളെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് കാലത്ത് ഏറെ കരുതലോടെയാണ് ആളുകൾ കഴിയുന്നത്. കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടെത്താൻ കഴിയാത്തതിനാൽ, പ്രതിരോധ മാർഗങ്ങളായി മാസ്ക് ധരിക്കാനും സാനിറ്റൈസർ ഉപേയാഗിക്കാനുമാണ് അധികൃതർ നിർദ്ദേശിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്.
അതേസമയം ക്വാറന്‍റൈനിലുള്ള വ്യക്തികളെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം സമ്പർക്കം പുലർത്തുന്ന വ്യക്തിയുടെ മുറിയിൽ കയറുമ്പോൾ വായും, മൂക്കും പൂർണമായി മൂടുന്ന രീതിയിൽ മാസ്ക്ക് ധരിച്ചിരിക്കണം
• സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ കയ്യുറകൾ നിർബന്ധമായും ധരിച്ചിരിക്കണം
• ഉപയോഗിച്ച കയ്യുറയും, മാസ്ക്കും പുനരുപയോഗിക്കാൻ പാടില്ല.
• ഭക്ഷണം കൊടുക്കുന്ന ആൾ അത് റൂമിന്‍റെ വാതിലിനു പുറത്ത് വച്ച ശേഷം മാറി നിൽക്കുകയും, ഭക്ഷണം എടുത്ത ഉടനെ വാതിൽ അടക്കുകയും ചെയ്യുക
• വീട്ടിലെ എല്ലാവരും വായിച്ച ശേഷം മാത്രം ക്വാറന്‍റൈനിൽ ഉള്ള വക്തിക്ക് പത്രം/ മാസികകള്‍ നൽകുക. നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ച പത്രം/ മാസികകള്‍ ആ റൂമിൽ തന്നെ സൂക്ഷിക്കുക
Story Highlights: home quarantine and covid updates