പരിക്കേറ്റ കുരങ്ങന് തനിയെ പോയത് ആശുപത്രിയിലേയ്ക്ക്; കരുതലോടെ പരിചരിച്ച് ജീവനക്കാര്‍: വൈറല്‍ വീഡിയോ
മനുഷ്യരെപ്പോലെതന്നെ ഭൂമിയുടെ അവകാശികളാണ് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും. അതുകൊണ്ടുതന്നെ ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ ഭൂമിയെ കരുതലോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. സോഷ്യല്‍മീഡിയ ജനപ്രിയമായതോടെ പല ജീവജാലങ്ങളെക്കുറിച്ചുമുള്ള വ്യത്യസ്തമായ കാഴ്ചകളും ജനശ്രദ്ധ നേടുന്നു. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. ഇപ്പോഴിതാ അല്പം വ്യത്യസ്തമായ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പലപ്പോഴും മനുഷ്യരെപ്പോലും വെല്ലുന്ന പ്രായോഗിക ബുദ്ധി പ്രയോഗിയ്ക്കാറുണ്ട് മൃഗങ്ങളില്‍ പലതും. ഇത് ശരിവയ്ക്കുന്ന നിരവധി കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ നിറയാറുമുണ്ട്. പരിക്കേറ്റ ഒരു കുരങ്ങന് തനിയെ ആശുപത്രിയിലെത്തിയ ദൃശ്യങ്ങള്‍ ശ്രദ്ധ നേടുന്നു.
ആശുപത്രിയില്‍ എത്തിയ ആളുകളില്‍ ആരോഒരാള്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. കര്‍ണാടയില്‍ നിന്നുള്ള വീഡിയോ ഭാഷയും ദേശവുമെല്ലാം കടന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആശുപത്രിയുടെ പടിവാതില്ക്കല് ക്ഷമയോടെ കാത്തുനില്ക്കുന്ന കുരങ്ങനില്‍ നിന്നുമാണ് വീഡിയോ ആരംഭിയ്ക്കുന്നത്. അതിനിടെ ഒരാള്‍ വന്ന് കുരങ്ങന്റെ പരിക്കുകള്‍ പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കരുതലോടെ കുരങ്ങന് മരുന്ന് പുരട്ടി കൊടുക്കുന്ന ആശുപത്രജീവനക്കാരെ പ്രശംസിയ്ക്കുന്നവരും നിരവധിയാണ്. പരിക്കേറ്റ ഉടനെ ആശുപത്രിയിലെത്തിയ കുരങ്ങന്റെ ബുദ്ധിയെയും ചിലര്‍ അഭിനന്ദിയ്ക്കുന്നു. എന്തായാലും നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
Story highlights: Injured monkey waiting outside of hospital viral video
#CareForWildlife Amazing…an injured monkey turns up at Patil Hospital, Dandeli for medical care!!!
— Sandeep Tripathi, IFS (@sandeepifs) June 9, 2020
Praise worthy Compassion by staff🐒🐵 pic.twitter.com/kMI7e9U3cG