‘ആലില മഞ്ചലില്‍ നീയാടുമ്പോള്‍…’; വീണ്ടും പാടി കെ എസ് ചിത്ര: ഹൃദയംകൊണ്ട് കേട്ട് ആസ്വാദകരും

June 18, 2020
K S Chithra singing Aalila Manjalil song in tiktok

പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്..? ചില ഗാനങ്ങള്‍ ഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. സമൂഹമാധ്യമങ്ങളിലും നിറയാറുണ്ട് ചിത്രയുടെ പാട്ടുകള്‍. മലയാളമനസ്സുകള്‍ ഹൃദയത്തിലേറ്റിയ ഗാനം വീണ്ടും ആലപിക്കുന്ന ചിത്രയുടെ വീഡിയോ ശ്രദ്ധ നേടുന്നു.

ആലില മഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം… എന്ന ഗാനമാണ് വീണ്ടും പ്രിയപ്പെട്ടവര്‍ക്കായി ചിത്ര പാടിയത്. 1992-ല്‍ തിയേറ്ററുകളിലെത്തിയ സൂര്യഗായത്രി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഇന്നും ഈ ഗാനം മലയാളികള്‍ ഹൃദയത്തിലേറ്റുന്നുണ്ട്. ഒ എന്‍ വി കുറുപ്പിന്റേതാണ് ഗാനത്തിലെ വരികള്‍. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസും കെ എസ് ചിത്രയുമാണ് സിനിമയ്ക്ക് വേണ്ടി ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more: ‘ഓമലേ പൊന്നോമലേ…’; സ്‌നേഹവും നൊമ്പരവും നിറച്ച് പെന്‍ഗ്വിനിലെ ആദ്യ ഗാനം

1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000-ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ കെ എസ് ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്‌കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.

Story highlights: K S Chithra singing Aalila Manjalil song in tiktok

@kschithra

##AalilaManjalil ##SooryaGayathri ##Anill ##ONVKurup ##RaveendranMaster ##KJYesudas ##KSChithra ##Malayalam ##Kerala ##Music ##India

♬ original sound – kschithra