‘ഞാൻ തമിഴനാണെന്ന് ആരെങ്കിലും പറഞ്ഞാൽ,നമ്മുടെ ആളാണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കും മലയാളികൾ’- എ ആർ റഹ്മാനോട് കേരളീയരുടെ സ്നേഹം പങ്കുവെച്ച് കമൽഹാസൻ
തമിഴിലാണ് സൂപ്പർ താരമായതെങ്കിലും നടൻ കമൽ ഹാസന്റെ തുടക്കം മലയാളത്തിലായിരുന്നു. അതുകൊണ്ടു തന്നെ മലയാളികൾക്ക് ഇന്നും ആ സ്നേഹം കമൽ ഹാസനോടുണ്ട്. തുടക്കത്തിൽ തമിഴകം നിരാശപ്പെടുത്തിയപ്പോൾ മലയാളത്തിലേക്ക് ഓടിപ്പോരാനാണ് തോന്നിയത് എന്ന് എ ആർ റഹ്മാനുമായുള്ള സംഭാഷണത്തിൽ കമൽ ഹാസൻ പങ്കുവെച്ചു.
റഹ്മാൻ തമിഴിലേക്ക് വരൻ ആഗ്രഹിച്ചതുപോലെ താൻ മലയാളത്തിലേക്ക് പോകാനാണ് ആഗ്രഹിച്ചത് എന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെ കമൽ ഹാസൻ പറയുന്നു. സംസാരം കൊണ്ട് താൻ പാതി മലയാളിയാണെന്നും സുഹൃത്തുക്കളിലധികവും മലയാളികളാണെന്നും കമൽ ഹാസൻ വ്യക്തമാക്കുന്നു.
Read More:പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മലയാളികളെ കുറിച്ച് വളരെ രസകരമായൊരു കമന്റാണ് കമൽ ഹാസൻ പങ്കുവെച്ചത്. ‘താൻ തമിഴനാണെന്ന് പറഞ്ഞാൽ വഴക്കിനു വരുന്നവരാണ് മലയാളികൾ. ആര് പറഞ്ഞു, നമ്മുടെ ആളാണെന്ന് ആകും അവരുടെ മറുപടി’. തന്റെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖരുമായി ഇൻസ്റാഗ്രാമിലൂടെ സംസാരിക്കാറുണ്ട് കമൽ ഹാസൻ ലോക്ക് ഡൗൺ സമയത്ത്.
Story highlights- Kamal hassan about malayalam film industry