ഇളയദളപതിക്കൊരു സ്നേഹ സമ്മാനം; വയലിനില്‍ ‘കുട്ടി സ്റ്റോറി’ വായിച്ച് കീര്‍ത്തി സുരേഷ്

ഇളയദളപതി വിജയ്ക്ക് ഒരു സ്നേഹ സമ്മാനം ഒരുക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ്. വിജയ്-യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളിനോട് അനുബന്ധിച്ചാണ് വൃത്യസ്തമായ ഒരു സമ്മാനം കീര്‍ത്തി നല്‍കിയും.
വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ ‘കുട്ടി സ്റ്റോറി’ എന്ന ഗാനം വയലിനില്‍ വായിച്ചാണ് കീര്‍ത്തി സമ്മാനമൊരുക്കിയത്. അഭിനയത്തിനൊപ്പം വയലിന് വായനയിലും പ്രതിഭ തെളിയിച്ച കീര്‍ത്തിയുടെ കലാ വൈഭവത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നവരും നിരവധിയാണ്.
Read more: ലുക്കിലും സ്റ്റൈലിലും ഇളയദളപതി; വീണ്ടും ട്രെഡ് മില്‍ നൃത്തവുമായി അശ്വിന്: വീഡിയോ
സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നതും വിജയ് ആണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് സേതുപതി, മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രീനാഥ് തുടങ്ങി നിരവധി പേര് കഥാപാത്രങ്ങളായെത്തുന്നുണ്ട് ചിത്രത്തില്‍.
Story highlights: Keerthi Suresh tribute to Vijay plays kutti Story Song In violin