സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശി

June 2, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പിലൂടെയാണ് മരണ വിവരം പുറത്ത്‌ വിട്ടത്. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസ് ആണ് മരിച്ചത്. 77 വയസ്സായിരുന്നു.

Read More:‘ആ വേദന എനിക്കറിയാം’;അമ്മ മരിച്ചതറിയാതെ ഉണർത്താൻ ശ്രമിച്ച് രാജ്യത്തിൻറെ നൊമ്പരമായി മാറിയ കുഞ്ഞിനെ ഏറ്റെടുത്ത് ഷാരൂഖ് ഖാൻ

ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം ഇന്നാണ് പുറത്തുവന്നത്. ഇതോടെ കേരളത്തിൽ മരണനിരക്ക് 11 ആയി.

Story highlights-kerala confirms another covid 19 death