സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ്; 90 പേർക്ക് രോഗമുക്തി

June 17, 2020

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേരാണ് ഇന്ന് രോഗമുക്തരായത്. തിരുവനന്തപുരം-3, കൊല്ലം-14, ആലപ്പുഴ- 1, കോട്ടയം- 4, എറണാകുളം-5, തൃശൂർ-8, മലപ്പുറം-11, പാലക്കാട്-6, കോഴിക്കോട്-6, വയനാട്-3, കണ്ണൂർ-4, കാസർകോഡ്- 9 ഇങ്ങനെയാണ് ഇന്ന് രോഗബാധിതരായവരുടെ കണക്ക്.

ഇന്ന് രോഗം ബാധിച്ചതിൽ 53 പേർ വിദേശത്തുനിന്നും എത്തിയവരാണ്. 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കേരളത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആണ്.