അവസാനത്തെ ആ ചിരിയാണ് ഹൈലൈറ്റ്; ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ നഞ്ചമ്മയെ അനുകരിച്ച് കുഞ്ഞാവ: വൈറല്‍ വീഡിയോ

June 12, 2020
Little cute Girinandan Imitating Nanchama Tiktok viral

ടിക് ടോക്ക് ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. പ്രായഭേദമന്യേ പലരും ഇക്കാലത്ത് ടിക് ടോക്കില്‍ വൈറലാകാറുമുണ്ട്. അതിശയിപ്പിക്കുന്ന കലാമികവുകളാണ് പലരെയും ടിക് ടോക്കില്‍ താരമാക്കുന്നതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിക്ക് ടോക്കില്‍ വൈറലാണ് ഒരു കുഞ്ഞാവ.

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിനൊപ്പമുള്ള സംഭാഷണമാണ് കുഞ്ഞു മിടുക്കന്‍ അനുകരിയ്ക്കുന്നത്. പൃഥ്വിരാജിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നഞ്ചമ്മയെ വളരെ മനോഹരമായിത്തന്നെ അനുകരിച്ചിരിയ്ക്കുന്നു മിടുക്കന്‍. ഡയലോഗിന് അവസാന ഭാഗത്തുള്ള നിറചിരിയാണ് കൂടുതല്‍ ആകര്‍ഷണീയം.

Read more: നിറചിരിയോടെ അച്ഛന്റെ കൈകളില്‍ ഗോകുല്‍; പഴയകാല കുടുംബചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

ഗിരിനന്ദന്‍ ജെ എന്നാണ് ഈ കൊച്ചുമിടുക്കന്റെ പേര്. രണ്ട് വയസ്സാണ് പ്രായം. പ്രായത്തെപ്പോലും വെല്ലുന്ന പ്രകടനമാണ് ഗിരിനന്ദന്‍ ടിക് ടോക്കില്‍ കാഴ്ചവയ്ക്കുന്നതും. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശികളായ ജിഷ്ണു എസ് ഗിരീശൻ, ലക്ഷ്മി ജിഷ്ണു എന്നിവരുടെ മകനാണ് ഈ കുഞ്ഞു കലാപ്രതിഭ. മികവാര്‍ന്ന അഭിനയപ്രകടനംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരമായിരിയ്ക്കുകയാണ് ഗിരിനന്ദന്‍.

Story highlights: Little cute Girinandan Imitating Nanchama Tiktok viral

@lekshmijishnu0

ayyappanum koshi

♬ original sound – Goku