അതിഗംഭീരമായി പാടിഅഭിനയിച്ചു; ‘അമ്മകുട്ടി’യുടെ താരാട്ടില്‍ ലയിച്ച് സോഷ്യല്‍ മീഡിയ
സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ടിക് ടോക്ക് വീഡിയോകള്‍ പലപ്പോഴും കാഴ്ചക്കാരെ അതിശയിപ്പിക്കാറുണ്ട്. പ്രായഭേദമന്യേ ടിക് ടോക്ക് ആപ്ലിക്കേഷനെ ഏറ്റെടുത്തവരും നിരവധിയാണ്. അതിഗംഭീരമായ കലാപ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടാണ് പലരും ടിക് ടോക്കില്‍ ശ്രദ്ധ നേടുന്നതും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ടിക് ടോക്കില്‍ വൈറലാവുകയാണ് ഒരു കൊച്ചു മിടുക്കി. അമ്മയുടെ വേഷമണിഞ്ഞ് താരാട്ടു പാടി അഭിനയിക്കുന്ന ഈ ‘കുഞ്ഞ്അമ്മ’യെ സോഷ്യല്‍മീഡിയ ഹൃദയത്തിലേറ്റി. അത്രമേല്‍ സുന്ദരമാണ് ഈ മിടുക്കിയുടെ പാട്ടും അഭിനയവും.
‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലെ ‘വാവാവോ വാവേ വന്നുമ്മകള്‍…’ എന്നുതുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് കുഞ്ഞുമിടുക്കിയുടെ അഭിനയം. കൈയില്‍ ഒരു പാവക്കുട്ടിയും ഉണ്ട്. എന്തായാലും ഈ മിടുക്കിയുടെ പാട്ടിനും അഭിനയത്തിനും നിറഞ്ഞ് കൈയടിക്കുകയാണ് സൈബര്‍ലോകം.
Story highlights: Little cute lullaby social media trending